യുവരാജ് സിംഗ് പരിശീലകനായി എത്തുന്നു, രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ ലക്ഷ്യം

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ് പുതിയ റോളിലേക്ക് പ്രവേശിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് ഈ മുൻ ഇന്ത്യൻ ഓൾറൗണ്ടർ. ഇപ്പോൾ, താരം പരിശീലകനായി കരിയർ ആരംഭിക്കാൻ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐപിഎൽ 2025-ൽ യുവരാജ് സിംഗ് പരിശീലകനായി എത്താനാണ്

സാധ്യത കൽപ്പിക്കുന്നത്. നിലവിൽ രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികളുടെ പേരാണ് യുവരാജുമായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുന്നത്. ഇതിൽ ഏറ്റവും ശക്തമായ അഭ്യൂഹങ്ങൾ വരുന്നത്, ഐപിഎൽ 2025-ൽ ഗുജറാത്ത് ടൈറ്റിൻസിന്റെ പരിശീലകൻ ആയി യുവരാജ് എത്തും എന്നാണ്. ആഷിശ് നെഹ്‌റ ഗുജറാത്തിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ്,

പരിശീലക സ്ഥാനത്തേക്ക് യുവരാജിന്റെ പേര് പറഞ്ഞു കേൾക്കുന്നത്. ഇത് കൂടാതെ പഞ്ചാബ് കിംഗ്സിന്റെ പരിശീലക സ്ഥാനത്തേക്കും യുവരാജിന്റെ പേര് പറഞ്ഞു കേൾക്കുന്നു. നിലവിലെ പരിശീലകൻ ട്രെവർ ബായ്‌ലിസിനെ പഞ്ചാബ് ഒഴിവാക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വരും സീസണിലേക്ക് ഒരു ഇന്ത്യൻ പരിശീലകനെയാണ് പഞ്ചാബ് കിങ്സ് നോക്കുന്നത്. ഈ സാഹചര്യത്തിലാണ് മുൻ പഞ്ചാബ് താരം കൂടിയായ യുവരാജിന്റെ പേര് പറഞ്ഞു കേൾക്കുന്നത്. 

ഐപിഎല്ലിൽ 6 ഫ്രാഞ്ചൈസികൾക്ക് വേണ്ടി യുവരാജ് സിംഗ് കളിച്ചിട്ടുണ്ട്. പ്രഥമ സീസൺ ഉൾപ്പെടെ 4 സീസണുകളിൽ പഞ്ചാബിന് വേണ്ടി കളിച്ച യുവരാജ്, പൂനെ വാരിയേഴ്സ് ഇന്ത്യ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ഡയർഡെവിൾസ്, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് വേണ്ടി എല്ലാം കളിച്ചിട്ടുണ്ട്. യുവരാജ് പരിശീലകനായി എത്തുന്നു എന്നത് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്. Yuvraj Singh set to become a head coach for Ipl franchise

Indian Cricket TeamIPLYuvraj Singh
Comments (0)
Add Comment