ശുഭ്മാൻ ഗിൽ സ്വാർത്ഥനായ ക്യാപ്റ്റൻ!! ഇന്ത്യയുടെ റെക്കോർഡ് വിജയത്തിന് പിന്നാലെ ചൂടേറിയ ചർച്ച

സിംബാബ്‌വെക്കെതിരായ ടി20 മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (58*), യശസ്വി ജയിസ്വാളും (93*) ചേർന്ന് ഇന്ത്യയെ 15.2 ഓവറിൽ സിംബാബ്‌വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ, മത്സര ശേഷം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ പ്രവർത്തി ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരിക്കുകയാണ്. 

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച യശസ്വി ജയിസ്വാൾ, ഒരു നിമിഷം സെഞ്ച്വറി നേടും എന്ന് തോന്നിപ്പിച്ചെങ്കിലും, ഏഴ് റൺസ് അകലെ അദ്ദേഹത്തിന് സെഞ്ച്വറി നഷ്ടമാവുകയായിരുന്നു. എന്നാൽ, ജയിസ്വാളിന് സെഞ്ച്വറി നേടാൻ ഗിൽ അവസരം ഒരുക്കി കൊടുക്കേണ്ടതായിരുന്നു എന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം. ഗിൽ ഫിഫ്റ്റി പൂർത്തിയാക്കിയതിന് ശേഷം, ജയിസ്വാളിന് കൂടുതൽ അവസരം നൽകാമായിരുന്നു എന്ന് പറയുന്ന ആരാധകർ, ഗില്ലിനെ ഒരു സ്വാർത്ഥനായും സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുന്നു. 

അതേസമയം, മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ യശസ്വി ജയിസ്വാൾ, പോസ്റ്റ് മാച്ച് പ്രസന്റേഷൻ വേളയിൽ സംസാരിക്കുമ്പോൾ, ഗില്ലിനെ കുറിച്ച് പരാമർശിക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് താൻ ശരിക്കും ആസ്വദിച്ചു എന്നാണ് ജയിസ്വാൾ പറഞ്ഞത്. “ഇന്നത്തെ എൻ്റെ ബാറ്റിംഗ് ഞാൻ ശരിക്കും ആസ്വദിച്ചു. വ്യത്യസ്‌ത ബൗളർമാർക്കായി എൻ്റെയിൽ പദ്ധതികൾ ഉണ്ടായിരുന്നു. പുതിയതായിരിക്കുമ്പോൾ പന്ത് വേഗത ഉണ്ടായിരുന്നു, പഴയതാകുന്നത്നുസരിച്ച് അത് വളരെ സാവധാനത്തിലായി.

ശുഭ്മാനൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ ആസ്വദിച്ചു. തുടക്കത്തിൽ ബൗളർമാരെ ആക്രമിക്കാനായിരുന്നു ചിന്ത, ഇന്നിംഗ്‌സ് പുരോഗമിക്കുമ്പോൾ ഇന്നിംഗ്‌സ് എങ്ങനെ കെട്ടിപ്പടുക്കാമെന്നും അവസാനം വരെ തുടരാമെന്നും ചിന്തിച്ചു,” യശസ്വി ജയ്‌സ്വാൾ പറഞ്ഞു. “ആദ്യ ടി20യിൽ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയാത്തതിനാൽ ഞങ്ങൾ സംസാരിച്ചിരുന്ന ഒരു കാര്യമായിരുന്നു ചേസിംഗ്. ഇത് നന്നായി തോന്നുന്നു, പക്ഷേ ജോലി പൂർത്തിയായില്ല, ഞങ്ങൾക്ക് ഒരു കളി കൂടിയുണ്ട്. ഇതൊരു മികച്ച ടീമാണ്. ഞാൻ പരിശീലകനുമായി ചർച്ച നടത്തിയിട്ടില്ല, എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ ടോസിൽ നിങ്ങളെ അറിയിക്കും,” മത്സര ശേഷം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പറഞ്ഞു. Yashasvi Jaiswal speaks about bat with Shubman Gill

Indian Cricket TeaminterviewZimbabwe
Comments (0)
Add Comment