Women police constable feeding baby viral video : കേരളത്തിലെ പോലീസുകാരെ സംബന്ധിച്ച് പലർക്കും പല അഭിപ്രായവും വീക്ഷണവും ആയിരിക്കാം. എല്ലാം അവരുടെ അനുഭവവുമായോ, വാർത്ത മാധ്യമങ്ങൾ വഴിയുള്ള കേട്ടറിവായോ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരിക്കാം. ഇപ്പോൾ, ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുന്ന ഒരു വീഡിയോ
കേരള പോലീസിന്റെ മാതൃ സ്നേഹത്തെ കാണിക്കുന്നതാണ്. അടുത്തിടെ എറണാകുളം ജനറൽ ആശുപത്രിയിൽ ഒരു അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ അഡ്മിറ്റ് ചെയ്തു, തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ, നാല് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അവരുടെ നാല് മക്കളെ നോക്കാൻ ആളില്ലാതെയായി. തുടർന്ന്, കുട്ടികളെ കൊച്ചി സിറ്റി വനിത സ്റ്റേഷനിൽ എത്തിച്ചു.
മുതിർന്ന കുട്ടികൾക്ക് ആഹാരം വാങ്ങി നൽകിയപ്പോൾ, നാല് മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നു. ഈ വേളയിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ, ഫീഡിങ് മദർ കൂടിയായ ആര്യ മുന്നോട്ടു വരികയും, മുലപ്പാൽ നൽകി കുഞ്ഞിന്റെ വിഷപ്പകറ്റി. 9 മാസം ഉദരത്തിൽ ചുമന്നിട്ടില്ലായിരിക്കാം, എന്നാൽ ആ ഒറ്റ പ്രവർത്തി കൊണ്ട് ആര്യ എന്ന പോലീസുകാരിയും ആ കുഞ്ഞിന്റെ അമ്മയായി മാറി.
Women police constable feeding baby viral video
മറ്റൊരു സംസ്ഥാനത്തുനിന്നുള്ള അമ്മയുടെ പിഞ്ചു കുഞ്ഞിന് സ്നേഹത്തിന്റെ മധുരം നൽകി കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥയായ ശ്രീമതി എംഎ ആര്യ, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വീഡിയോ കണ്ട ഓരോ പ്രേക്ഷകന്റെയും ഹൃദയം തൊടുകയും, അവരുടെ ഹൃദയത്തിൽ നിന്നുള്ള സല്യൂട്ട് ഏറ്റുവാങ്ങുകയും ചെയ്തു. അഭിനന്ദനങ്ങൾ പോലീസ് അമ്മേ.
Read Also: ഇന്ത്യക്കാരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ സഹോദരങ്ങൾ, ഗുജറാത്തി ഗാനത്തിന് ചുവടുവച്ച് താരങ്ങൾ