റോക്കി ഭായിയെക്കാൾ ഡിമാൻഡ് ഉള്ള സംവിധായിക, ആരാണ് ഈ ലേഡി സൂപ്പർസ്റ്റാർ

Who is Toxic movie director Geetu Mohandas: ‘കെജിഎഫ്’ എന്ന സിനിമയും, അതിലെ കേന്ദ്ര കഥാപാത്രമായ റോക്കി ഭായിയും, അടുത്തകാലത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഇത്രത്തോളം ഓളം സൃഷ്ടിച്ച മറ്റൊരു സിനിമയും കഥാപാത്രവും ഉണ്ടോ എന്നത് സംശയമാണ്. റോക്കി ഭായ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് യാഷ്.

കെജിഎഫ് സീരീസിന് ശേഷം, യാഷ് നായകനായി എത്തുന്ന അദ്ദേഹത്തിന്റെ കരിയറിലെ 19-ാമത്തെ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞദിവസം എത്തിയിരുന്നു. ‘ടോക്സിക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തിയ വീഡിയോയിൽ, മലയാളികളെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് ചിത്രത്തിന്റെ സംവിധായകയുടെ പേരാണ് – ഗീതു മോഹൻദാസ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് അത്ഭുതവും അഭിമാനവും നിറഞ്ഞ നിമിഷമായിരുന്നു.

Who is Toxic movie director Geetu Mohandas

എന്നാൽ, ഗീതു മോഹൻദാസിനെ യാഷ് ആരാധകർക്ക് അത്ര പരിചയമില്ലാത്തതിനാൽ തന്നെ, ‘ആരാണ് ഗീതു മോഹൻദാസ്?’ എന്ന ചോദ്യം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളിൽ ട്രെൻഡ് ആയി മാറുകയും ചെയ്തു. ‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന സിനിമയിലെ ദീപ മോൾ ആയി സിനിമ കരിയർ ആരംഭിച്ച ഗീതു, പിന്നീട് നിരവധി സിനിമകളിൽ നായിക വേഷത്തെ അവതരിപ്പിച്ചു. ശേഷം, സംവിധാന മേഖലയിലേക്ക് കടന്ന ഗീതു, അഭിനയ ജീവിതത്തിന് വിശ്രമം നൽകുകയായിരുന്നു.

Who is Toxic movie director Geetu Mohandas

‘കേൾക്കുന്നുണ്ടോ’ എന്ന ഹൃസ്വചിത്രം സംവിധാനം ചെയ്തു ആരംഭിച്ച ഗീതു, ‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ സിനിമകൾ ഇതിനോടകം സംവിധാനം ചെയ്തിട്ടുണ്ട്. ഗീതുവിന്റെ സിനിമകൾക്ക് അന്താരാഷ്ട്രതലത്തിൽ പ്രശംസ ലഭിക്കാറുണ്ടെങ്കിലും, വാണിജ്യപരമായി മുന്നേറ്റം സൃഷ്ടിക്കുന്നത് കുറവാണ്. അതേസമയം, ‘ടോക്സിക്’ൽ ഗീതു മോഹൻദാസ് ഒളിപ്പിച്ചു വച്ചിരിക്കുന്ന മായാജാലങ്ങൾ കാണാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Read Also: റോബിൻ ബസ് വെള്ളിത്തിരയിലേക്ക്, ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ

Geetu MohandasMovie Title ReleaseYash
Comments (0)
Add Comment