സൂപ്പർഹിറ്റ് പരമ്പര ‘സാന്ത്വനം’ ക്ലൈമാക്സിലേക്ക്!! കഥാഗതി പുതിയ വഴിത്തിരിവിലേക്ക്

Santhwanam serial climax promo : ടെലിവിഷൻ റേറ്റിംഗിൽ മികച്ച പ്രകടനം നടത്തി മുന്നേറുന്ന പരമ്പരയാണ് ‘സാന്ത്വനം’. കഴിഞ്ഞ മൂന്ന് വർഷക്കാലമായി, വൈകുന്നേരങ്ങളിൽ കുടുംബ സദസ്സുകളിലേക്ക് എത്തിക്കൊണ്ടിരുന്ന പരമ്പര ഇപ്പോൾ അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇതിന്റെ സൂചന നൽകുന്നതാണ്

ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ‘സാന്ത്വനം’ പ്രൊമോ. ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, സജിൻ, ഗോപിക അനിൽ, രക്ഷ രാജ്, ഗിരീഷ് നമ്പ്യാർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന പരമ്പര, അതിന്റെ ക്ലൈമാക്സ് രംഗങ്ങളിലേക്ക് കടക്കുകയാണ്. പരമ്പരയുടെ സംവിധായകനായിരുന്ന ആദിത്യന്റെ നിര്യാണത്തിന് പിന്നാലെ ‘സാന്ത്വനം’ അവസാനിക്കുകയാണ് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, പരമ്പര 5 വർഷത്തിനപ്പുറമുള്ള കഥാപാശ്ചാത്തലത്തിലൂടെ

Santhwanam serial climax promo

വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു. തുടർന്നും മികച്ച പ്രതികരണമാണ് പരമ്പരക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. എന്നാൽ, ‘സാന്ത്വനം’ പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ‘സാന്ത്വനം’ പരമ്പര അതിന്റെ ക്ലൈമാക്സിലേക്ക് കടന്നിരിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന പ്രൊമോ, ഇനിയും നിരവധി സംഭവവികാസങ്ങൾക്ക് പരമ്പര അരങ്ങാവും എന്ന പ്രതീക്ഷയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.

‘സാന്ത്വനം’ ക്ലൈമാക്സിലേക്ക് കടന്നിരിക്കുന്നു എന്ന കാര്യം പുറത്തുവന്നതോടെ, പരമ്പരയുടെ അവസാനം എങ്ങനെ ആയിരിക്കും എന്ന ആകാംക്ഷ പ്രേക്ഷകരിൽ ഉയർന്നു വന്നിരിക്കുന്നു. സന്തോഷത്തോടെയുള്ള ഒരു അവസാനം ആയിരിക്കുമോ, അതോ തങ്ങളെ ദുഃഖിപ്പിക്കുമൊ എന്ന ആശയ കുഴപ്പം പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നു. അത്, ‘സാന്ത്വനം’ ക്ലൈമാക്സ് രംഗങ്ങൾക്കായുള്ള കാത്തിരിപ്പ് ആകാംക്ഷയുള്ളതാക്കുന്നു.

Read Also: നടൻ ജയസൂര്യയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി സാന്ത്വനം വീട്ടിലെ അപ്പു

Santhwanam serial climax promo

SanthwanamSanthwanam promoSerial Promo
Comments (0)
Add Comment