malaikottai vaaliban teaser

മോഹൻലാലിൻറെ പൊടി പാറും ഡയലോഗ്, ആവേശം ഉയർത്തി മലൈക്കോട്ടൈ വാലിബൻ ടീസർ പുറത്ത്

Mohanlal movie Malaikottai Vaaliban teaser: ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരി എന്ന മാന്ത്രിക സംവിധായകനൊപ്പം സൂപ്പർസ്റ്റാർ മോഹൻലാൽ ചേരുമ്പോൾ ഉണ്ടാകുന്ന മാജിക്കിനായുള്ള ആരാധകരുടെ ആകാംക്ഷ വർദ്ധിപ്പിച്ച് ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്.

മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് വെളിപ്പെടുത്തുന്ന ടീസറിന്റെ ശബ്ദ പശ്ചാത്തലം, മോഹൻലാലിന്റെ ഡയലോഗ് ആണ്. ഒരു സിംപിൾ & പവർഫുൾ ഡയലോഗ് ആണ് മോഹൻലാൽ പറയുന്നത്. ഡയലോഗ് പറയുമ്പോഴുള്ള മോഹൻലാലിന്റെ ശബ്ദ വ്യതിയാനം ശ്രദ്ധേയമാണ്. 1:30 മിനിറ്റോളം ദൈർഘ്യം ഉള്ളതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസർ.

malaikottai valiban teaser
Mohanlal movie Malaikottai Vaaliban teaser

“കൺകണ്ടത് നിജം, കാണാത്തത് പൊയ്. നീ കണ്ടതെല്ലാം പൊയ്, ഇനി കാണാപ്പോറത് നിജം,” എന്നാണ് ടീസറിൽ മോഹൻലാൽ പറയുന്ന ഡയലോഗ്. ഡയലോഗിനൊപ്പം പ്രശാന്ത് പിള്ള ഒരുക്കിയ മ്യൂസിക്കും കൂടി ചേരുമ്പോൾ ടീസർ പ്രേക്ഷകനെ ആവേശത്തിൽ ആഴ്ത്തുന്നു. മധു നീലകണ്ഠൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു പഴയ ഗുസ്തിക്കാരനായ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

Mohanlal movie Malaikottai Vaaliban teaser

പിഎസ് റഫീഖ് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് രാജസ്ഥാനിൽ വച്ചാണ്. ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം നടന്നിട്ടുണ്ട്. ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ചുറി, മോഹൻലാൽ, വിക്രം മെഹറ, ജേക്കബ് കെ ബാബു, സിദ്ധാർത്ഥ് ആനന്ദ് കുമാർ തുടങ്ങിയവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം, 2024 ജനുവരി 25-ന് പ്രേക്ഷകരിലേക്ക് എത്തും.

Read Also: ക്ലൈമാക്സ് രംഗത്തിൽ ഉള്ളത് ദുൽഖർ സൽമാൻ അല്ല, വെളിപ്പെടുത്തലുമായി ‘ബാംഗ്ലൂർ ഡേയ്സ്’ സംവിധായിക