‘ഖുഫിയ’ ഒരു വാമിക ഗബ്ബി ചിത്രം!! സോഷ്യൽ മീഡിയയിൽ തരംഗമായി ‘ഗോദ’ നായിക

Wamiqa Gabbi Khufiya Movie Review : വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ‘ഖുഫിയ’ എന്ന സ്പൈ ത്രില്ലർ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തബു, വാമിഖ ഗബ്ബി, അലി ഫസൽ എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമർ ബുഷന്റെ ‘എസ്‌കേപ്പ് ടു നൗഹിയർ’ എന്ന

പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഖുഫിയ‘-യിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്ന അഭിനേത്രികൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. റിസർച്ച് & അനാലിസിസ് വിംഗ് ഓപ്പറേറ്റർ ആയ കൃഷ്ണ മെഹറ എന്ന കഥാപാത്രത്തെ ആണ് തബു അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ അലി ഫസൽ അവതരിപ്പിച്ചിരിക്കുന്ന രവി മോഹനൻ എന്ന കഥാപാത്രത്തിന്റെ, ഭാര്യ കഥാപാത്രമായ ചാരു മോഹനെയാണ് നടി വാമിക ഗബ്ബി അവതരിപ്പിച്ചിരിക്കുന്നത്.

‘ഗോദ’ എന്ന ബേസിൽ ജോസഫ് ചിത്രത്തിലൂടെ വാമിക ഗബ്ബി മലയാള സിനിമ പ്രേക്ഷകർക്ക് പരിചിതയാണ്. ‘ഖുഫിയ’-യിലെ വാമിക ഗബ്ബിയുടെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഇപ്പോൾ, സോഷ്യൽ മീഡിയയിൽ സിനിമ നിരൂപകർക്കിടയിലും സിനിമ ഗ്രൂപ്പുകളിലും വാമിക ഗബ്ബിയുടെ ‘ഖുഫിയ’-യയിലെ അഭിനയം ഒരു ചർച്ചാവിഷയമായി മാറിയിരിക്കുന്നു.

തീർച്ചയായും ‘ഖുഫിയ’-യയിൽ വാമിക ഗബ്ബി തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് കാഴ്ചവച്ചിരിക്കുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അതേസമയം, ആശിഷ് വിദ്യാർത്ഥി, അതുൽ കുൽക്കർ, അസ്മേരി ഹഖ് ബഥോൺ തുടങ്ങിയവരെല്ലാം ചിത്രത്തിൽ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നു. ഫർഹാദ് അഹമ്മദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകാർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. 

Read Also: ‘ചാവേർ’ തിയേറ്ററുകളിൽ എത്തിയപ്പോൾ, പ്രേക്ഷകരുടെ പ്രതികരണം അറിയാം

Wamiqa Gabbi Khufiya Movie

KhufiyaMovie ReviewWamiqa Gabbi
Comments (0)
Add Comment