“സിങ്കം എറങ്ങുന കാട്ടുകേ വിരുന്ദ്” കോഹ്ലിക്ക് ചെന്നൈ സ്റ്റേഡിയത്തിൽ മാസ് ലിയോ എൻട്രി

Virat Kohli mass entry with the backoground of Leo movie song : കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആണ് നടന്നത്. മത്സരത്തിൽ വിരാട് കോഹ്ലിക്ക് സംഘാടകർ ഒരുക്കിയ

എൻട്രി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ വിരാട് കോഹ്ലി (85), കെഎൽ രാഹുൽ (97*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ബാറ്റിംഗിൽ ഇന്ത്യ വലിയ തകർച്ചയോടെയാണ് ആരംഭിച്ചത്. ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഇഷാൻ കിഷൻ (0) മടങ്ങിയ പിന്നാലെ, കോഹ്ലി ക്രീസിൽ എത്തുകയായിരുന്നു. ഈ വേളയിലെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

“സിങ്കം എറങ്ങുന കാട്ടുകേ വിരുന്ദ്” കോഹ്ലിക്ക് ചെന്നൈ സ്റ്റേഡിയത്തിൽ മാസ് ലിയോ എൻട്രി | Virat Kohli Leo Movie Theme Song

കോഹ്ലി മൈതാനത്തേക്ക് വരുന്ന വേളയിൽ, സ്റ്റേഡിയത്തിൽ വിജയുടെ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന ചിത്രമായ ‘ലിയോ’യുടെ തീം സോങ് ആണ് പ്ലേ ചെയ്തത്. “സിങ്കം എറങ്ങുന കാട്ടുകേ വിരുന്ദ്, ഇവൻ വേട്ടൈക്ക് സെതറണം ബയന്ദ്,” എന്ന തീം സോങ്ങിന്റെ പശ്ചാത്തലത്തിലാണ് കോഹ്ലി മൈതാനത്തിലൂടെ ക്രീസിലേക് നടന്ന് നീങ്ങിയത്. Virat Kohli entry in cricket

കോഹ്ലി മൈതാനത്ത് എത്തിയ വേളയിൽ, സ്റ്റേഡിയം ഒന്നാകെ നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തനിക്ക് ലഭിച്ച മാസ് എൻട്രി കോഹ്ലി തനിക്ക് യോജിച്ചതാണ് എന്ന് തെളിയിക്കുന്ന ഇന്നിങ്സ് ആണ് മത്സരത്തിൽ കാഴ്ചവയ്ക്കുകയും ചെയ്തത്. മത്സരത്തിന്റെ ഒരു വേളയിൽ, 2 റൺസിന് 3 വിക്കറ്റ് നഷ്ടമായ നിലയിൽ നിന്നിരുന്ന ഇന്ത്യയിലെ, ജയത്തിന്റെ കരക്കിലെത്തിച്ചത് കോഹ്ലിയാണ്. India vs Australia World Cup 2023

Read Also: ധോണിയെ കണ്ട ആവേശം പങ്കുവെച്ച് സൂപ്പർതാരങ്ങൾ!! ക്രിക്കറ്റ് ഇതിഹാസം ബോളിവുഡിലേക്കോ

Virat Kohli mass entry with the backoground of Leo movie song

Indian Cricket TeamLeoVijay
Comments (0)
Add Comment