“എല്ലാ നാറികളും ഉണ്ടല്ലോ” വർഷങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ സ്കൂൾ ഒന്നിച്ചെത്തുന്നു, ടീസർ

Vineeth Sreenivasan movie Varshangalkku Shesham teaser: വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘വർഷങ്ങൾക്ക് ശേഷം’-ത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കാസ്റ്റിംഗ് കൊണ്ട് ശ്രദ്ധ നേടിയ ചിത്രം, പ്രഖ്യാപനം മുതൽ സിനിമ പ്രേമികളിൽ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്തുവന്നിരിക്കുകയാണ്.

സിനിമ മോഹവുമായി മദിരാശിയിൽ എത്തുന്ന ചെറുപ്പക്കാരെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. രണ്ട് കാലഘട്ടത്തെ കഥയാണ് സിനിമ പറയുന്നത് എന്നതിന്റെ സൂചനയും ടീസറിൽ കാണാൻ സാധിക്കുന്നു. മോഹൻലാൽ ആണ് ഈ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നീത പിള്ള, അർജുൻ ലാൽ,

നീരജ് മാധവ്, ഭഗത് മാനുവൽ, ബേസിൽ ജോസഫ്, ദീപക് പറമ്പോൽ, വൈ ജി മഹേന്ദ്ര, ഷാൻ റഹ്മാൻ, ദർശന സുദർശൻ, അഞ്ജലി നായർ, പാർവതി ആർ കൃഷ്ണ, കലേഷ് രാമാനന്ദ്, അശ്വത് ലാൽ തുടങ്ങി വലിയ ഒരു താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ, നിവിൻ പോളി ഒരു അതിഥി വേഷത്തെ അവതരിപ്പിക്കുന്നു. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം

നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. രഞ്ജൻ എബ്രഹാം ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. അരങ്ങേറ്റക്കാരനായ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഏപ്രിൽ 11-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ‘വർഷങ്ങൾക്ക് ശേഷം’ ടീസർ, ചിത്രത്തിനു വേണ്ടിയുള്ള മലയാള സിനിമ പ്രേമികളുടെ ആകാംക്ഷ വർദ്ധിപ്പിക്കുന്നു.

Movie TeaserNivin PaulyVineeth
Comments (0)
Add Comment