വിനീത് ശ്രീനിവാസൻ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Vineeth Sreenivasan movie Varshangalkku Shesham first look poster: വലിയ താര നിരയെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രം പ്രഖ്യാപനം മുതൽ മലയാള സിനിമ പ്രേമികൾക്കിടയിൽ വാനോളം പ്രതീക്ഷ ഉയർത്തിയിരുന്നു. ഇപ്പോൾ, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചിരിക്കുകയാണ്. ഇതോടൊപ്പം സംവിധായകൻ വിനീത് ശ്രീനിവാസൻ

ഒരു കുറിപ്പും പങ്കുവെച്ചിരിക്കുന്നു. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, ബേസിൽ ജോസഫ്, കല്യാണി പ്രിയദർശൻ, നീത പിള്ള, നീരജ് മാധവ് തുടങ്ങി വലിയ ഒരു താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്ന് (ഡിസംബർ 20) ധ്യാൻ ശ്രീനിവാസന്റെ പിറന്നാൾ ദിനത്തിലാണ് വിനീത് ശ്രീനിവാസൻ ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചതായി അറിയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.

Vineeth Sreenivasan movie Varshangalkku Shesham first look poster

“ഇന്ന് പുലർച്ചെ, രണ്ടുമണിക്ക്, ധ്യാനിന്റെ ജന്മദിനത്തിൽ, ഞങ്ങൾ ‘വർഷങ്ങൾക്കു ശേഷം’ ഷൂട്ടിംഗ് പൂർത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളിൽ അഭിനിവേശമുള്ള ആളുകളുടെ ഒരു സൈന്യം എനിക്കുണ്ട് എന്നതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്. ദൈനംദിനവും എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താൽ, സിനിമ നിർമ്മാണപ്രക്രിയ എത്ര മനോഹരമാകും എന്ന് ഞാൻ കണ്ട ഒരു സിനിമയാണിത്. നിങ്ങൾ വെളിച്ചത്തെ ബഹുമാനിക്കുമ്പോൾ, പ്രകൃതിയെ ബഹുമാനിക്കുമ്പോൾ, അത് നിങ്ങൾക്ക് അമൂല്യമായ ഒന്ന് നൽകുന്നു,” വിനീത് ശ്രീനിവാസൻ കുറിച്ചു.

2024 ഏപ്രിൽ റിലീസ് ആയി ആണ് ‘വർഷങ്ങൾക്കു ശേഷം’ നിശ്ചയിച്ചിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ പഴയകാലത്തെ അടയാളപ്പെടുത്തുന്നു. എംജിആർ-ന് വേണ്ടി ആർപ്പുവിളിക്കുന്ന പ്രണവ് മോഹൻലാലിനെയും ധ്യാൻ ശ്രീനിവാസനെയും ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിനെയും, ഈ യുവതാര ജോഡി ഓർമിപ്പിക്കുന്നു. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

Read Also: മലയാള സിനിമയുടെ രത്നങ്ങളായ താരപുത്രന്മാർ, ആരൊക്കെ എന്ന് മനസ്സിലായോ

Vineeth Sreenivasan movie Varshangalkku Shesham first look poster

Dhyan Sreenivasanpranav mohanlalVineeth
Comments (0)
Add Comment