Vinayakan starred in movie Dhruva Natchathiram trailer

ഇന്റർനാഷണൽ വില്ലനായി വിനായകൻ എത്തുന്നു!! വിക്രം ചിത്രം ‘ധ്രുവനച്ചത്തിരം’ ട്രൈലർ

Dhruva Natchathiram trailer. Dhruva Natchathiram cast. Dhruva Natchathiram movie Vinayakan

Vinayakan starred in movie Dhruva Natchathiram trailer : കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ചുകൊണ്ട് വിക്രം നായകനായി എത്തുന്ന ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ധ്രുവനച്ചത്തിരം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ചിത്രത്തിന്റെ അപ്ഡേറ്റുകൾ പലപ്പോഴായി വന്നെങ്കിലും,

അടുത്തിടെയാണ് ഇക്കാര്യത്തിൽ ഒരു വ്യക്തത വന്നത്. ഇപ്പോൾ, ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ഈ ആക്ഷൻ സ്പൈ ചിത്രത്തിൽ ന്യൂയോർക്ക് സിറ്റി അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അണ്ടർകവർ ഓപ്പറേറ്റീവ് ആയ ജോൺ അഥവാ ധ്രുവ് എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഋതു വർമ്മ ആണ് നായിക വേഷത്തിൽ എത്തുന്നത്.

Vinayakan starred in movie Dhruva Natchathiram trailer
Vinayakan starred in movie Dhruva Natchathiram trailer

മലയാള നടൻ വിനായകൻ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു. രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ‘ജയിലർ’ൽ വിനായകൻ അവതരിപ്പിച്ച വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രത്തിൽ വില്ലനായി വിനായകൻ എത്താൻ ഒരുങ്ങുകയാണ്. വിനായകന്റെ സീക്വന്‍സുകളും ‘ധ്രുവനച്ചത്തിരം’ ട്രെയിലറിൽ ഉൾക്കൊള്ളുന്നു.

Vinayakan starred in movie Dhruva Natchathiram trailer

ആർ പാർതിഭൻ, രാധിക ശരത്കുമാർ, സിമ്രാൻ, ഐശ്വര്യ രാജേഷ്, ശാന്തി കൃഷ്ണൻ, വംശി കൃഷ്ണ തുടങ്ങി നിരവധി അഭിനേതാക്കൾ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗൗതം വാസുദേവ് മേനോൻ, ദീപക് വെങ്കടേശൻ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗൗതം വാസുദേവ് മേനോൻ തന്നെയാണ്. നവംബർ 24-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 

Read Also: ജയിലർ ശമ്പളത്തെക്കുറിച്ച് വിനായകൻ മൗനം വെടിഞ്ഞു, തനിക്ക് മൂന്ന് മടങ്ങ് കൂടുതൽ ലഭിച്ചെന്ന് വെളിപ്പെടുത്തി