ധൈര്യത്തിനും നേരിനും ഒരു മുഖവുമുണ്ടായിരുന്നുവെങ്കിൽ!! ഫിലിംഫെയർ മികച്ച നടനായി വിക്രാന്ത് മാസി

Vikrant Massey won best actor Filmfare award: ബോളിവുഡിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ സർപ്രൈസ് ഹിറ്റ് ചിത്രമായ വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ‘12ത് ഫെയിൽ’, 2024 ഫിലിംഫെയർ പുരസ്കാര വേദിയിൽ തിളങ്ങി. ചിത്രത്തിലെ അഭിനേതാക്കളും, വ്യത്യസ്ത വിഭാഗങ്ങളിൽ ഫിലിം ഫെയർ പുരസ്കാരങ്ങൾക്ക് അർഹരായി. ഫിലിംഫെയർ മികച്ച ജനപ്രിയ ചിത്രമായി

‘12ത് ഫെയിൽ’ തിരഞ്ഞെടുത്തു. ചിത്രത്തിൽ നായകനായി വേഷമിട്ട വിക്രാന്ത് മാസി, ക്രിട്ടിക്സ് വിഭാഗത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് കുമാർ ശർമയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് ‘12ത് ഫെയിൽ’. ചിത്രത്തിൽ, മനോജ്‌ കുമാർ ശർമയെ വിക്രാന്ത് മാസി അവതരിപ്പിച്ചു. പ്രേക്ഷകർക്ക്‌ പ്രചോദനം നൽകുന്ന ഒരു ചിത്രമായിരുന്നു ‘12ത് ഫെയിൽ’.

മൃണാൾ താക്കൂർ ആണ് മികച്ച ജനപ്രിയ നടനുള്ള 2024-ലെ ഫിലിം ഫെയർ പുരസ്കാരം വിക്രാന്ത് മാസിക്ക്‌ സമ്മാനിച്ചത്. പുരസ്‌കാരം നേടിയതിന് പിന്നാലെ, മനോജ് കുമാർ ശർമ ഐപിഎസിനെ നേരിട്ട് കണ്ട് വിക്രാന്ത് മാസി തന്റെ സന്തോഷം പങ്കുവെച്ചു. അഭിഷേക് ബച്ചൻ (ഗൂമർ), ജെയ്‌ദീപ് അഹ്ലാവത് (ത്രീ ഓഫ് അസ്), മനോജ്‌ ബാജ്പയി (ജൊരം), പങ്കജ് ട്രിപാതി (ഒഎംജി 2), രാജ്കുമാർ റാവു (ഭീഡ്), വിക്കി കൗശൽ (സാം ബഹ്‌ധൂർ) എന്നിവരെ മറികടന്നാണ്

വിക്രാന്ത് മാസി പുരസ്‌കാരം നേടിയത്. 2013-ൽ ‘ലുറ്റേര’ എന്ന ചിത്രത്തിലൂടെ ഫിലിം കരിയർ ആരംഭിച്ച വിക്രാന്ത് മാസി, ടെലിവിഷനിലൂടെയാണ് തന്റെ അഭിനയ കരിയർ ആരംഭിച്ചത്. ‘12ത് ഫെയിൽ’ സംവിധായകൻ വിധു വിനോദ് ചോപ്ര, പോപ്പുലർ വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്‌കാരം നേടി. രൺബീർ കപൂറിന്റെ ‘അനിമൽ’ ആണ് ഈ വർഷം ഏറ്റവും കൂടുതൽ ഫിലിംഫെയർ പുരസ്‌കാരങ്ങൾ നേടിയ സിനിമ.