Vijay movie Leo trailer hidden details revealed

ലിയോ ദാസ് നായകനെങ്കിൽ പാർത്ഥി ആര്!! ‘ലിയോ’ ട്രൈലറിൽ ലോകേഷ് ഒളിപ്പിച്ചിരുന്ന രഹസ്യങ്ങൾ

Vijay movie Leo. Leo movie trailer. Leo trailer hidden details. Leo release date

Vijay movie Leo trailer hidden details revealed : വിജയ് ചിത്രം ‘ലിയോ’-ക്ക് വേണ്ടിയുള്ള ആരാധകരുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രമേ ദൈർഘ്യം അവശേഷിക്കുന്നുള്ളൂ. ഒക്ടോബർ 19, വ്യാഴാഴ്ച, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്.

ഇതിനോടകം തന്നെ, പ്രേക്ഷകരെ ആവേശം കൊള്ളിച്ച ‘ലിയോ’ ട്രെയിലർ പുറത്തുവന്നിരുന്നു. ‘ലിയോ‘ ലോകേഷ് കനകരാജിന്റെ എൽസിയു-വിന്റെ ഭാഗമാണോ? എന്ന സംശയമാണ് ആരാധകരിൽ ഉടനീളം ഇപ്പോൾ നിലനിൽക്കുന്നത്. എന്നാൽ, ചിത്രത്തിന്റെ ട്രെയിലറിൽ പ്രേക്ഷകർക്കായി ചില സൂചനകൾ സംവിധായകൻ മറച്ചുവെച്ചിട്ടുണ്ട്. കമൽഹാസന്റെ ‘വിക്രം’-ത്തിന്റെ ട്രെയിലർ ആരംഭിക്കുന്നത് ഒരു കഥ പറച്ചിലിലൂടെയാണ്, സമാനമായ സന്ദർഭം തന്നെയാണ്

‘ലിയോ’-യുടെ ട്രെയിലറിന്റെ തുടക്കവും കാണാൻ സാധിക്കുന്നത്. ‘ലിയോ’-യിൽ വിജയുടെ കഥാപാത്രത്തിന്റെ പേര് ലിയോ ദാസ് എന്നാണ് ഇതുവരെ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ട്രെയിലറിൽ തൃഷ വിജയിയെ പാർഥി എന്നാണ് വിളിക്കുന്നത്. ഇതോടെ ചിത്രത്തിൽ വിജയ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടോ എന്ന സംശയം ആരാധകരിൽ ഉടലെടുത്തു. അതേസമയം, ‘തെറി’യിലെ പോലെ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം സ്വന്തം പേരും

ഐഡന്റിറ്റിയും മറച്ച് മറ്റൊരിടത്ത് കുടുംബവുമൊത്ത് സെറ്റിൽ ചെയ്തിരിക്കുകയാണോ എന്ന സംശയവും പ്രേക്ഷകരിൽ ഉയരുന്നു. ട്രെയിലറിന്റെ അവസാനം അർജുൻ അവതരിപ്പിക്കുന്ന ഹറോൾഡ് ദാസ് എന്ന കഥാപാത്രത്തിന്റെ രംഗം സൂര്യ അവതരിപ്പിച്ച ‘റോളക്സ്’ എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നതാണ്. ഇത്തരത്തിൽ ആരാധകർക്കിടയിൽ സംശയവും ആകാംക്ഷയും ജനിപ്പിക്കുന്ന നിരവധി കാര്യങ്ങൾ സംവിധായകൻ ‘ലിയോ’ ട്രെയിലറിൽ ഒളിപ്പിച്ചിരിക്കുന്നു. 

Read Also: മമ്മൂട്ടി ചിത്രം ആദ്യ പ്രദർശനം ഗോവയിൽ, ശേഷം കേരളത്തിൽ റിലീസ്

Leo movie trailer hidden details