ദളപതിയുടെ മാസ് ആക്ഷൻ ഡാൻസ്!! ‘ലിയോ’ ഒരു പക്കാ വിജയ് ചിത്രം

Vijay movie Leo theatre response : ഭീമൻ പ്രൊമോഷൻ വർക്കുകൾ ഒന്നുമില്ലാതെ തന്നെ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ‘ലിയോ’ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുന്നു. ദളപതി വിജയ്, ലോകേഷ് കനകരാജ് എന്നീ പേരുകൾ മാത്രമായിരുന്നു ‘ലിയോ’-യുടെ അൾട്ടിമേറ്റ് പ്രൊമോഷൻ. ആദ്യ ഷോകൾ അവസാനിക്കുമ്പോൾ പ്രേക്ഷകർ പ്രതികരിക്കുന്നത് ഇങ്ങനെ

തന്റെ മുൻകാല സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു അവതരണ ശൈലിയാണ് വിജയ് ‘ലിയോ‘-യിൽ സ്വീകരിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് വിജയിയെ അവതരിപ്പിച്ചിരിക്കുന്ന ഈ രീതിയെ തന്നെയാണ് പ്രേക്ഷകർ പ്രശംസിക്കുന്നത്. മാസ് ഇൻട്രോ ഇല്ലാതെ വിജയ് ബിഗ് സ്ക്രീനിൽ എത്തിയപ്പോൾ തന്നെ പ്രേക്ഷകർ പുതുമകൾ പ്രതീക്ഷിച്ചിരുന്നു.

അത് നിലനിർത്തുന്ന പ്രകടനം തന്നെയാണ് ചിത്രത്തിലൂടനീളം കാണാൻ സാധിച്ചത്. ‘ലിയോ’-യുടെ ആദ്യ പകുതി ഒരു കംപ്ലീറ്റ് ലോകേഷ് കനകരാജ് ക്രിയേറ്റിവിറ്റി കാണാൻ സാധിച്ചെങ്കിൽ, ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ദളപതി വിജയുടെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും മികച്ച രീതിയിൽ തങ്ങളുടെ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

എന്നിരുന്നാലും, ചില രംഗങ്ങൾ പ്രഡിക്ടബൾ ആണ്, സാധാരണ വിജയ് സ്റ്റൈൽ എന്നൊക്കെ ചില പ്രേക്ഷകരിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, വിജയ് ആരാധകരെ ‘ലിയോ’ സമ്പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നുണ്ട്. ഫാൻസിന് പുറമേ സാധാരണ പ്രേക്ഷകരും തിയേറ്ററുകളിലേക്ക് ആദ്യ ഷോകൾ കാണാൻ ഇടിച്ചു കയറുന്ന കാഴ്ചയാണ് കാണുന്നത്. ‘ലിയോ’ ബോക്സ്‌ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറും എന്ന് തന്നെ പ്രതീക്ഷിക്കാം. 

Read Also: റിലീസിന് മുന്നേ 100 കോടി അടിച്ച് ‘ലിയോ’, പട്ടികയിൽ ‘ഒടിയൻ’ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി

Vijay movie Leo theatre response

Comments (0)
Add Comment