Vijay Iyal leo success meet : തിയേറ്ററുകളിൽ വലിയ വിജയമായി പ്രദർശനം തുടരുന്ന വിജയ് ചിത്രം ‘ലിയോ’-യുടെ സക്സസ് സെലിബ്രേഷൻ കഴിഞ്ഞദിവസം നടത്തുകയുണ്ടായി. വിജയ്, തൃഷ ഉൾപ്പെടെ സിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച താരങ്ങൾ എല്ലാവരും തന്നെ പരിപാടിയിൽ ഒത്തുചേരുകയും ചെയ്തു. ഇക്കൂട്ടത്തിൽ,
‘ലിയോ’-യിൽ വിജയ് അവതരിപ്പിച്ച പാർതിഭൻ എന്ന കഥാപാത്രത്തിന്റെ മകളായ മതി അഥവാ ചിന്റു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരമായ ഇയാലും സക്സസ് സെലിബ്രേഷന് എത്തിയിരുന്നു. പരിപാടിയിൽ സംസാരിക്കുന്നതിനിടെ, തനിക്ക് ഷൂട്ടിങ്ങിന് ശേഷം വിജയ് അങ്കിളേ കാണാനും സംസാരിക്കാനും സാധിച്ചില്ലായിരുന്നു എന്നും, അദ്ദേഹത്തെ താൻ ഒരുപാട് മിസ് ചെയ്തു എന്നും ഇയാൽ പറയുകയുണ്ടായി.
തുടർന്ന്, വിജയ് വേദിയിലേക്ക് വരികയും ഇയാലിനെ എടുക്കുകയും ചെയ്തു. ഇത് സിനിമയിലെ അവരുടെ അച്ഛൻ – മകൾ സ്നേഹത്തിന്റെ പ്രകടമായ ഓൺ-സ്റ്റേജ് ദൃശ്യാനുഭവവുമായി. കുട്ടി ഇയാൽ തന്റെ പ്രിയപ്പെട്ട താരത്തിന് തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി മുത്തം നൽകുകയും ചെയ്തു. സക്സസ് സെലിബ്രേഷൻ
Watch : Vijay Iyal leo success meet
തന്റെ ആരാധകർക്ക് മുന്നിൽ വിജയ് നടത്തിയ പ്രസംഗവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഒക്ടോബർ 19-ന് തിയേറ്ററുകളിൽ എത്തിയ ‘ലിയോ’, ഇതിനോടകം തന്നെ ഏകദേശം 600 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിക്കഴിഞ്ഞു. ഇതിനോടകം തന്നെ പല ബോക്സ് ഓഫീസ് റെക്കോർഡുകളും ‘ലിയോ’ തകർത്തിട്ടുമുണ്ട്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, വിജയകരമായി പ്രദർശനം തുടരുന്നു.
Read Also: താരപ്രഭയിൽ തിളങ്ങി കേരളപ്പിറവി!! തരംഗമായി മോഹൻലാലിൻറെ കേരളീയം സെൽഫി