Upcoming superhit malayalam movie 2023 December ott releases

സുരേഷ് ഗോപി ദിലീപ് ചിത്രങ്ങൾ ഒടിടിയിലേക്ക്, തിയ്യതി പ്ലാറ്റ്ഫോം വിശദാംശങ്ങൾ അറിയാം

Upcoming superhit malayalam movie 2023 December ott releases, Garudan OTT release date. Bandra OTT release date

Upcoming superhit malayalam movie 2023 December ott releases : തീയറ്ററുകളിൽ വലിയ സ്വീകാര്യത ലഭിച്ച ‘കണ്ണൂർ സ്‌ക്വാഡ്’, ‘ചാവേർ’ ഉൾപ്പെടെ നിരവധി സിനിമകൾ ആണ് ഈ നവംബർ മാസം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. സമാനമായി, 2023-ലെ വരാനിരിക്കുന്ന ഡിസംബർ മാസവും നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ്

ഒടിടി പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘ഗരുഡൻ’ എന്ന ചിത്രം ഡിസംബർ മാസത്തിൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിരാമി, ജഗദീഷ്, ദിവ്യ പിള്ള, ദിലീഷ് പോത്തൻ തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്

Upcoming superhit malayalam movie 2023 December ott releases
Upcoming superhit malayalam movie 2023 December ott releases

പ്രൈം വീഡിയോ ആണ്. ഇപ്പോൾ, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ മാസം രണ്ടാം പകുതിയിലേക്ക് കടക്കുന്ന വേളയിൽ ആയിരിക്കും ഈ ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്തുക. ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’യും ഡിസംബർ മാസത്തിൽ ഒടിടി പ്രേക്ഷകരിയിലേക്ക് എത്തുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് പ്രകാരം,

ഡിസ്നെ+ ഹോട്സ്റ്റർ ആണ് ‘ബാന്ദ്ര’യുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ അവസാന വാരം ആയിരിക്കും ‘ബാന്ദ്ര’ ഒടിടി പ്രേക്ഷകരിലേക്ക് എത്തുക. ‘ഒറ്റ’, ‘തോൽവി എഫ്സി’, ‘വേല’ തുടങ്ങി നിരവധി സിനിമകൾ ഡിസംബർ മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രതീക്ഷിക്കുന്നു. 

Read Also: ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ, മമ്മൂട്ടിയുടെ കാതലിനെ പുകഴ്ത്തി സാമന്ത

Upcoming superhit malayalam movie 2023 December ott releases