മോഹൻലാൽ ചിത്രം എത്തി, ഇനി മമ്മൂട്ടിയുടെ എൻട്രി!! ഈ വാരം ഒടിടി റിലീസുകൾ

Upcoming OTT releases of 2024 January this week: മോഹൻലാൽ നായകനായി എത്തിയ ജിത്തു ജോസഫ് സംവിധാനം ചെയ്ത കോർട്ട് റൂം ഡ്രാമ ‘നേര്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ 21-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, ഒരു മാസത്തിനു ശേഷം ഡിസ്നേ+ ഹോട്സ്റ്ററിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം,

വലിയ വിജയമായി മാറുകയും, 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ‘നേര്’ സ്ട്രീമിങ് ആരംഭിച്ചതോടെ, ഇനി ഈ വാരം ബോളിവുഡിൽ നിന്നാണ് വലിയ ഒടിടി റിലീസുകൾ എത്തുന്നത്. രൺബീർ കപൂറിന്റെ ‘അനിമൽ’ ഒടിടി പ്ലാറ്റ്ഫോമിൽ എത്താൻ തയ്യാറെടുക്കുകയാണ്. ബോക്സ് ഓഫീസിൽ 900 കോടി രൂപയിൽ അധികം കളക്ഷൻ നേടിയ ചിത്രത്തിന്റെ,

ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ജനുവരി 26-ന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വിക്കി കൗശൽ നായകനായി എത്തിയ ‘സാം ബഹദൂർ’ ജനുവരി 26 മുതൽ സീ5-ൽ ലഭ്യമാവും. അഖിൽ അക്കിനെനി, മമ്മൂട്ടി, സാക്ഷി വൈദ്യ, ഡിനോ മോറിയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ തെലുങ്ക് സ്പൈ ആക്ഷൻ ചിത്രം ‘ഏജന്റ്’

ജനുവരി 26-ന് സോണിലിവ്-ലൂടെ ഒടിടി പ്രേക്ഷകരിലേക്ക് എത്തും. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്ത ചിത്രം, 2023 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തിയതാണ്. രവീണ ടൻഡൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ‘കർമ്മ കാളിങ്’ എന്ന ഹിന്ദി വെബ് സീരീസ് ജനുവരി 26 മുതൽ ഡിസ്നേ+ ഹോട്സ്റ്ററിൽ സ്ട്രീമിങ് ആരംഭിക്കും. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ആണ് ഇത്രയും അധികം സിനിമകൾ ഒരേ ദിവസം ഒടിടി സ്ട്രീമിങ് ലക്ഷ്യമിടുന്നത്.

MammoottyOTTRanbir Kapoor
Comments (0)
Add Comment