ജനുവരി മാസത്തിലെ രണ്ടാം വാരം ഒടിടി റിലീസിന് തയ്യാറെടുക്കുന്ന 10 സിനിമകൾ

Upcoming movies OTT releases 2024 January second week: ജനുവരി മാസത്തിലെ ഈ രണ്ടാം വാരം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള 10 സിനിമ – സീരീസുകൾ അറിഞ്ഞിരിക്കാം. മനോജ് ബാജ്പയീ, കനി കുസൃതി, നാസർ, കൊങ്കൊണ സെൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന, ഡാർക്ക് കോമഡി ത്രില്ലർ

ഹിന്ദി സീരീസ് ‘കില്ലർ സൂപ്പ്’ ജനുവരി 11 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ബോക്സ് ഓഫീസിൽ 567.5 മില്യൺ ഡോളർ നേട്ടം കൈവരിച്ച ഹോളിവുഡ് ചിത്രം, ‘മിഷൻ ഇംപോസിബിൾ 7’, ജനുവരി 11 മുതൽ പ്രൈം വീഡിയോയിൽ ലഭ്യമാവും. നിതിൻ, ശ്രീലീല, സുദേവ് നായർ, രോഹിണി, പവിത്ര ലോകേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ 

തെലുങ്ക് ആക്ഷൻ കോമഡി ചിത്രം ‘എക്സ്ട്രാ ഓർഡിനറി മാൻ’ ജനുവരി 12 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ശ്രീകാന്ത്, വരലക്ഷ്മി ശരത് കുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ തെലുങ്ക് ചിത്രം ‘കൊട്ട ബൊമ്മാലി പിഎസ്’ ജനുവരി 11-ന് ആഹ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. അലക്വ കോക്സ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഹോളിവുഡ് ആക്ഷൻ സീരീസ് ജനുവരി 11 മുതൽ ഡിസ്നേ+ ഹോട്സ്റ്ററിൽ കാണാം.

Upcoming movies OTT releases 2024 January second week

‘ദി ലെജൻഡ്സ് ഓഫ് ഹനുമാൻ’ സീരീസിന്റെ സീസൺ 3, ജനുവരി 12 മുതൽ ഡിസ്നേ+ ഹോട്സ്റ്ററിൽ സ്ട്രീമിങ് ആരംഭിക്കുന്നു. ലിയോനാഡോ ഡികാപ്രിയോ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ’, ജനുവരി 12 മുതൽ ആപ്പിൾ ടിവി+ ൽ ലഭ്യമാവും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ‘ദി കേരള സ്റ്റോറി’ സീ 5-ൽ ജനുവരി 12 മുതൽ ലഭ്യമാവും. ‘ടൈഗർ 3’, ‘അനിമൽ’ തുടങ്ങിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളും വരും ദിവസങ്ങളിൽ ഒടിടി റിലീസിന് ഒരുങ്ങുന്നു.  

HollywoodMoviesOTT
Comments (0)
Add Comment