ഡിസംബർ മാസത്തിലെ ഈ വാരം ഒടിടി റിലീസിന് തയ്യാറെടുക്കുന്ന പത്ത് സിനിമകൾ

Upcoming movies ott releases 2023 December this week: ഡിസംബർ മാസത്തിലെ ഈ അവസാന വാരം പത്തോളം സിനിമകൾ ആണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയായി പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ സിനിമകൾ ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. വിശദമായി പരിശോധിക്കാം

നയൻ‌താര കേന്ദ്ര കഥാപാത്രത്തിൽ എത്തിയ തമിഴ് ചിത്രം ‘അന്നപൂരണി’ ഡിസംബർ 29 മുതൽ സീ 5-ൽ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററുകളിൽ അപ്രതീക്ഷിത വിജയം നേടിയ ബോളിവുഡ് ചിത്രം, ‘12ത് ഫെയിൽ’ ഡിസംബർ 29 മുതൽ ഡിസ്നേ+ ഹോട്സ്റ്ററിൽ ലഭ്യമാവും. സൽമാൻ ഖാൻ, കത്രീന കൈഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘ടൈഗർ 3’,

ഡിസംബർ 31 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. ഷെഫാലി ഷായുടെ ‘ത്രീ ഓഫ് അസ്’, സ്പാനിഷ് സൂപ്പർ ഹിറ്റ് സീരീസ് ആയ ‘മണി ഹീസ്റ്റ്’ന്റെ സ്പിൻ ഓഫ് ആയ ‘ബെർലിൻ’ എന്നിവ ഡിസംബർ 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. അനന്യ പാണ്ഡേ, സിദ്ധാന്ത് ചതുർവേദി, ആദർശ് ഗൗരവ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘ഖോ ഗയെ ഹും കഹാൻ’, അജ്മൽ അമീർ, ദിവ്യ പിള്ള,

Upcoming movies ott releases 2023 December this week

നന്ദിത ശ്വേതാ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘മംഗലവാരം’ എന്നീ സിനിമകൾ ഡിസംബർ 26 മുതൽ യഥാക്രമം നെറ്റ്ഫ്ലിക്സ്, ഡിസ്നേ+ ഹോട്സ്റ്റാർ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാവും. ചൈതന്യ റാവുവിന്റെ ‘കീഡ കോള’ ഡിസംബർ 28-ന് ആഹാ പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. ‘ട്രോൾസ് ബാൻഡ് ടുഗെതർ’, ‘ഡോണോ’ എന്നിവ ഡിസംബർ 29 മുതൽ യഥാക്രമം ബുക്ക്‌മൈഷോ, സീ 5 എന്നിവയിൽ സ്ട്രീമിങ് ആരംഭിക്കും. 

NayantharaOTTSalman Khan
Comments (0)
Add Comment