100 കോടി ക്ലബ്ബിൽ ഇടം പിടിച്ച രണ്ട് സിനിമകൾ! വിവിധ ഭാഷകളിൽ നിന്നായി ഈ വാരം ഒടിടി റിലീസിന് എത്തുന്ന സിനിമകൾ

Upcoming Movies in OTT 2023 October This Month : തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ സിനിമകൾ വീണ്ടും കാണാനായി ചിത്രങ്ങളുടെ ഒടിടി റിലീസുകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഒക്ടോബർ മാസത്തിലെ ഈ വാരം വിവിധ ഭാഷകളിൽ നന്നായി, വലിയ വിജയം കൊയ്ത ഒന്നിലധികം സിനിമകളാണ് ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്.

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് മൃദുൽ നായർ സംവിധാനം ചെയ്ത ‘കാസർഗോൾഡ്‘ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഒക്ടോബർ 13 മുതൽ നെറ്റ്ഫ്ലിക്സിൽ ‘കാസർഗോൾഡ്’ ലഭ്യമാകും. ഇതേ ദിവസം, ബോക്സ് ഓഫീസിൽ 100 കോടി വിജയം നേടിയ മറ്റൊരു ചിത്രം കൂടി ഒടിടി റിലീസിന് തയ്യാറെടുക്കുന്നു.

100 കോടി ക്ലബ്ബിൽ ഇടം പിടിച്ച രണ്ട് സിനിമകൾ! വിവിധ ഭാഷകളിൽ നിന്നായി ഈ വാരം ഒടിടി റിലീസിന് എത്തുന്ന സിനിമകൾ | Upcoming Movies in OTT 2023 October This Month

വിശാൽ, എസ്ജെ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ, ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘മാർക് ആന്റണി’ ഒക്ടോബർ 13-ന് ഒടിടി സ്ട്രീമിങ് ആരംഭിക്കുകയാണ്. എസ് വിനോദ് കുമാർ നിർമ്മിച്ച ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. ബോളിവുഡിൽ നിന്ന് ഈ മാസം ഇതിനോടകം തന്നെ ഒരു സൂപ്പർ ഹിറ്റ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

Upcoming Movies in OTT 2023 October This Month

സണ്ണി ഡിയോൾ നായകനായി എത്തിയ, അനിൽ ശർമ സംവിധാനം ചെയ്ത ‘ഗദർ 2’, ഒക്ടോബർ 6 മുതൽ സീ 5 ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമായിട്ടുണ്ട്. ഏകദേശം 60 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം, പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 700 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്. ഇവ കൂടാതെ ധാരാളം സിനിമകൾ വരും ദിവസങ്ങളിൽ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. 

Read Also: ആസിഫ് അലി ചിത്രം ഉൾപ്പെടെ ഒക്ടോബർ മാസത്തിലെ രണ്ടാം വാരം ഒടിടി റിലീസിന് എത്തുന്ന മലയാള സിനിമകൾ

Watch Mark Antony Movie Trailer

Mark AntonyOTTVishal
Comments (0)
Add Comment