അബ്രഹാം ഓസ്ലർ ഒടിടി റിലീസ്!! വാലന്റൈൻസ് വാരം നാല് സിനിമകൾ ഒടിടി പ്രേക്ഷകരിലേക്ക്

Upcoming movies 2024 valentines day week ott releases: ഫെബ്രുവരി മാസത്തിലെ ഈ മൂന്നാം വാരം നിരവധി സിനിമകളാണ് ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ കൂട്ടത്തിൽ മലയാള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘അബ്രഹാം ഓസ്ലർ’-ഉം ഉൾപ്പെടുന്നു. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നുള്ള ഒരുപിടി ഹിറ്റ് സിനിമകളും ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

അശോക് സെൽവൻ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘സഭ നായകൻ’ ഒടിടി റിലീസ് തീയതി പുറത്തുവന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രം, വാലന്റൈൻസ് ഡേയിൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും. ഫെബ്രുവരി 14 മുതൽ ഡിസ്നേ+ ഹോട്സ്റ്ററിൽ ചിത്രം ലഭ്യമാവും. ജയറാം, മമ്മൂട്ടി, അർജുൻ അശോകൻ, അനശ്വര രാജൻ തുടങ്ങിയവർ അഭിനയിച്ച

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘അബ്രഹാം ഓസ്ലർ’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നേ+ ഹോട്സ്റ്റർ ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 16 മുതൽ ‘അബ്രഹാം ഓസ്ലർ’ ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവും. കേരളത്തിൽ ഏറെ ചർച്ചകൾക്ക് വഴിവച്ച,

‘ദി കേരള സ്റ്റോറി’ എന്ന ഹിന്ദി ചിത്രം, തിയേറ്റർ റിലീസിന് മാസങ്ങൾക്ക് ശേഷം ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. സീ5-ലൂടെ ഫെബ്രുവരി 16 മുതൽ പ്രേക്ഷകർക്ക് ഈ ചിത്രം കാണാം. നാഗാർജുന കേന്ദ്രപാത്രത്തിലെത്തിയ ‘ഞാ സാമി രംഗ’ എന്ന തെലുങ്ക് ചിത്രം ഒടിടി റിലീസിന് എത്തുന്നു. ഫെബ്രുവരി 17 മുതൽ ഡിസ്നെ+ ഹോട്സ്റ്ററിൽ ഈ ചിത്രം ലഭ്യമാവും.

Abraham OzlerOTTott releases
Comments (0)
Add Comment