റിപ്പബ്ലിക്ക് ദിനത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ എത്തുന്നത് ഒരുകൂട്ടം ബമ്പർ ഹിറ്റ് സിനിമകൾ

Upcoming movies 2024 January 26 Republic Day OTT releases: മലയാള സിനിമ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ട് മോഹൻലാൽ നായകനായി എത്തിയ ‘മലൈക്കോട്ടൈ വാലിബൻ’ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. അതേസമയം, ഈ വാരം റിപ്പബ്ലിക് അവധി പ്രമാണിച്ച്, നിരവധി വമ്പൻ ഒടിടി റിലീസുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.j

ബോളിവുഡിൽ കഴിഞ്ഞ വർഷം വലിയ വിജയം നേടിയ രൺബീർ കപൂർ ചിത്രം ‘അനിമൽ’, ജനുവരി 26-ന് ഒടിടി സ്ട്രീമിങ് ആരംഭിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 900 കോടി രൂപയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ഈ ചിത്രത്തിൽ, ബോബി ഡിയോൾ, അനിൽ കപൂർ, രശ്മിക മന്ദാന തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തിൽ എത്തിയ തെലുങ്ക് ആക്ഷൻ സ്പൈ ചിത്രം ‘ഏജന്റ്’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അഖിൽ അക്കിനെനി നായകനായി എത്തിയ ചിത്രം, 2023 ഏപ്രിലിൽ ആണ് തിയേറ്ററിൽ എത്തിയത്. ജനുവരി 26-ന് സോണിലിവ്-ൽ സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്ത ‘ഏജന്റ്’ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിൽ ഒരു റോ ചീഫ് ആയിയാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്.

വിക്കി കൗശൽ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘സാം ബഹദൂർ’ ആണ് ജനുവരി 26-ന് ഒടിടി സ്ട്രീമിങ് ആരംഭിക്കുന്ന മറ്റൊരു ചിത്രം. ഇന്ത്യയിലെ ആദ്യത്തെ ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ5 ആണ്. ഫാത്തിമ സന ഷെയ്ക്ക്, സാനിയ മൽഹോത്ര എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

BollywoodMammoottyOTT
Comments (0)
Add Comment