Upcoming movies 2024 February second week ott releases

മീര ജാസ്മിൻ – ധനുഷ് ചിത്രങ്ങൾ ഒടിടിയിലേക്ക്!! ഫെബ്രുവരി മാസം രണ്ടാം വാരം റിലീസുകൾ

Upcoming movies ott releases. Ott releases this week. 2024 February second week ott releases

Upcoming movies 2024 February second week ott releases: ഫെബ്രുവരി മാസത്തിലെ ഈ രണ്ടാം വാരം നിരവധി സിനിമകളാണ് ഒടിടി പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. നരൈൻ, മീര ജാസ്മിൻ കൂട്ടുകെട്ടിൽ പിറന്ന ‘ക്വീൻ എലിസബത്ത്’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ5 ആണ്. സാനിയ ബാബു, ശ്വേതാ മേനോൻ, ശ്രുതി രജനീകാന്ത്, ചിത്ര നായർ, മഞ്ജു പത്രോസ്, ജോണി ആന്റണി, ജൂഡ് ആന്റണി ജോസഫ്, വി കെ പ്രകാശ് തുടങ്ങിയ നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ‘ക്വീൻ എലിസബത്ത്’, ഫെബ്രുവരി 14 സീ5-ൽ സ്ട്രീമിങ് ആരംഭിക്കും.

Upcoming movies 2024 February second week ott releases

തമിഴകത്ത് ഗംഭീര വിജയം നേടിയ ധനുഷ് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘ക്യാപ്റ്റൻ മില്ലർ’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രൈം വീഡിയോയിൽ ഈ ചിത്രം ഫെബ്രുവരി 9 മുതൽ ലഭ്യമാവും. പ്രിയങ്ക മോഹൻ, ശിവരാജ് കുമാർ, വിനായകൻ, നിവേദിത സതീഷ് തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരിക്കുന്നു. ഏറെ നാളായി ഒടിടി പ്രേക്ഷകർ കാത്തിരിക്കുന്ന മലയാള ചിത്രമാണ്,

ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, ജോണി ആന്റണി, നിഷ സാരംഗ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ‘മഹാറാണി’. ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രം, കഴിഞ്ഞവർഷം നവംബറിലാണ് തിയേറ്ററുകളിൽ എത്തിയത്. ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം എച്ആർ ഒടിടി സ്വന്തമാക്കിയിരിക്കുന്നു. എന്നാൽ, ഇതിന്റെ സ്ട്രീമിങ് തീയതി പുറത്തു വന്നിട്ടില്ല.

Upcoming movies 2024 February second week ott releases