ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ, ഈ വാരം ഒടിടി റിലീസിനെത്തുന്ന സിനിമകൾ

Upcoming Malayalam Movies OTT Release 2023 November fourth week : നവംബർ മാസത്തിലെ ഈ നാലാം വാരം, തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ, ഒടിടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നിലധികം ചിത്രങ്ങൾ ആണ് വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുന്നത്. ഈ ആഴ്ച്ച ഒടിടി റിലീസിന് എത്തുന്ന സിനിമകളുടെ വിശദാംശങ്ങൾ പരിശോധിക്കാം.

കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ്, സജിൻ ഗോപു, ജോയ് മാത്യു, സംഗീത മാധവൻ നായർ തുടങ്ങിയവരെ അണിനിരത്തി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘ചാവേർ’ ഒടിടി പ്ലാറ്റ്ഫോമിൽ എത്തുകയാണ്. അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം നവംബർ 24-ന് സോണി ലിവ്-ലൂടെ ഒടിടി പ്രേക്ഷകരിലേക്ക് എത്തും.

Upcoming Malayalam Movies OTT Release 2023 November fourth week

ജോജു ജോർജ് – ഐശ്വര്യ രാജേഷ് കൂട്ടുകെട്ടിൽ എകെ സാജൻ സംവിധാനം ചെയ്ത ‘പുലിമട’ ഈ വാരം ഒടിടി സ്ട്രീമിങ് ആരംഭിക്കും. കേന്ദ്ര കഥാപാത്രങ്ങൾക്ക് പുറമേ, ചെമ്പൻ വിനോദ് ജോസ്, ലിജോ മോൾ ജോസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ബാലചന്ദ്ര മേനോൻ, സോനാ നായർ, ജിയോ ബേബി, പോളി വത്സൻ, അബു സലീം തുടങ്ങി വലിയ ഒരു താരനിര വേഷമിട്ട ഈ ചിത്രം, നവംബർ 23-ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

വിജയ് നായകനായി എത്തിയ, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ‘ലിയോ’ ഒടിടി സ്ട്രീമിങ് ആരംഭിക്കുകയാണ്. നവംബർ 24-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്തുക. ഈ തമിഴ് ചിത്രത്തിന്റെ മലയാളം വേർഷനും ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഇവ കൂടാതെ വരും ദിവസങ്ങളിൽ നിരവധി സിനിമകളാണ് ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുന്നത്. 

Read Also: മാത്യു – ഓമന ദമ്പതികളുടെ ദാമ്പത്യവും സ്നേഹവും, ‘കാതൽ ദി കോർ’ പുതിയ ടീസർ പുറത്ത്

Upcoming Malayalam Movies OTT Release 2023 November fourth week

Kunchacko BobanLeoOTT
Comments (0)
Add Comment