ഈ വർഷത്തെ വെക്കേഷൻ പൊളിക്കും!! മലയാള സിനിമ ചരിത്രത്തിലെ ബിഗ് ക്ലാഷ് റിലീസ്

Upcoming malayalam movie releases: ഈ വർഷം പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന ധാരാളം മലയാള സിനിമകളാണ് തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്നത്. ഇക്കൂട്ടത്തിൽ മമ്മൂട്ടിയുടെ ‘ഭ്രമയുഗം’, മോഹൻലാലിന്റെ ‘ബറോസ്’ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. അതേസമയം, ഇപ്പോൾ ഒരു ഗംഭീര ക്ലാഷ് റിലീസ് ആണ് മലയാള സിനിമ പ്രേമികളെ ആവേശത്തിൽ ആക്കിയിരിക്കുന്നത്.

ഈ വർഷത്തെ സമ്മർ വെക്കേഷൻ, ഇത്തവണത്തെ പെരുന്നാൾ കാലം, ഏപ്രിൽ മാസത്തിലെ രണ്ടാം വാരം, പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ‘രോമാഞ്ചം’ ടീം ഒരുക്കുന്ന ‘ആവേശം’ ഏപ്രിൽ 11-ന് തീയേറ്ററുകൾ എത്തുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിട്ടുണ്ട്. ഇതോടൊപ്പം, ഉണ്ണി മുകുന്ദൻ

നായകനായി എത്തുന്ന രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത മിസ്ട്രി ത്രില്ലർ ചിത്രം ‘ജയ് ഗണേഷ്’-ഉം ഏപ്രിൽ 11-നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇവിടംകൊണ്ടും അവസാനിക്കുന്നില്ല, മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്താൻ സാധ്യത കല്പിക്കുന്ന, ബ്ലെസ്സി – പ്രിത്വിരാജ് സുകുമാരൻ ചിത്രം ‘ആടുജീവിതം’ ഇപ്പോൾ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു.

ഏപ്രിൽ 10-നാണ് ‘ആടുജീവിതം’ തീയേറ്ററുകളിൽ എത്തുക. ഇതിനെല്ലാം പുറമേ, ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, അജു വർഗീസ്, കല്ല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിവിൻ പൊളി, നീത പിള്ള തുടങ്ങിയവരെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രം ഏപ്രിൽ 14-ന് തീയേറ്ററുകളിൽ ഏറ്റവും. അതായത് ഒരു ഗംഭീര ക്ലാഷ് റിലീസ് ആണ് മലയാള സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

fahad fazilMovie ReleasePrithviraj
Comments (0)
Add Comment