ഫാമിലി, ഹൊറർ, കോമഡി ചിത്രങ്ങൾ നാളെ തീയേറ്ററുകളിലേക്ക്, വെള്ളിയാഴ്ച റിലീസിന് എത്തുന്ന മലയാള ചിത്രങ്ങൾ

Upcoming malayalam movies 17 November 2023 this week : ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാള സിനിമകൾ തുടർച്ചയായി ബോക്സ് ഓഫീസ് ഹിറ്റ് അടിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാല റിലീസുകൾ കാണാനായി പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകുന്ന കാഴ്ച കാണാൻ സാധിച്ചിരുന്നു. നാളെ (നവംബർ 17), മറ്റൊരു വെള്ളിയാഴ്ച വരുമ്പോൾ, മൂന്ന് മലയാള സിനിമകളാണ് തിയേറ്ററുകളിൽ എത്തുന്നത്.

ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള തുടങ്ങിയവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, അമൽ പോൾസൺ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം വലിയ പ്രതീക്ഷയോടെയാണ് കുടുംബ പ്രേക്ഷകർ കാണുന്നത്.

Upcoming malayalam movies 17 November 2023 this week

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ‘ഫീനിക്സ്’ നാളെ തീയേറ്ററുകളിൽ എത്തുകയാണ്. വളരെ നാൾക്ക് ശേഷമാണ് ഒരു മുഴുനീള ഹൊറർ ചിത്രം മലയാളത്തിൽ എത്തുന്നത്. അജു വർഗീസ്, അനൂപ് മേനോൻ, ഭഗത് മാനുവൽ, ചന്തുനാത്, അഭിരാമി ബോസ് തുടങ്ങിയവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ ഈ ചിത്രത്തെ കാണുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന,

മനു സി കുമാർ രചനയും സംവിധാനവും നിർവഹിച്ച ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രവും നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ഒരു കോമഡി ഡ്രാമയായ ‘ശേഷം മൈക്കിൽ ഫാത്തിമ’ നിർമ്മിച്ചിരിക്കുന്നത് സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ്. ഫെമിന ജോർജ്, ഷഹീൻ സിദ്ദീഖ്, മാല പാർവതി, ഷാജു ശ്രീധർ, സുധീഷ്  തുടങ്ങി വലിയ ഒരു താരം നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു. 

Read Also: ആട് തോമക്ക് ശേഷം, ഇനി വല്ല്യേട്ടന്റെ വരവാണ്!! മമ്മൂട്ടി ചിത്രം വീണ്ടും തിയേറ്ററുകളിൽ

Upcoming malayalam movies 17 November 2023 this week

Aju VargheseKalyani PriyadarshanMovie Release
Comments (0)
Add Comment