ഒടിടി വേൾഡ് വൈഡ് ട്രെൻഡിങ്!! ഡിജിറ്റൽ ലോകം കീഴടക്കി ഇന്ത്യൻ സിനിമ

Unleashing OTT blockbusters potential movies Sam Bahadur and Neru: പലപ്പോഴും തീയേറ്ററുകൾ പ്രതീക്ഷിച്ച വിജയം നേടാത്ത സിനിമകൾ, ഒടിടി റിലീസിന് ശേഷം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുന്നതായി കാണാൻ സാധിക്കാറുണ്ട്. ഇത്തരത്തിൽ, തിയേറ്ററിൽ കനത്ത മത്സരം നേരിടുകയും, പ്രതീക്ഷിച്ച വിജയം നേടാതെ പോവുകയും ചെയ്ത ഒരു ചിത്രം,

ഇപ്പോൾ ഒടിടി ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. വിക്കി കൗശലിനെ നായകനാക്കി മേഘന ഗുൽസാർ സംവിധാനം ചെയ്ത, ‘സാം ബഹദൂർ’ ആണ് ഒടിടി റിലീസിന് ശേഷം ട്രെൻഡിങ് ആയി മാറിയിരിക്കുന്നത്. രൺബീർ കപൂറിന്റെ ‘അനിമൽ’-ന് ഒപ്പം തിയേറ്ററുകളിൽ എത്തിയ ‘സാം ബഹദൂർ’, പ്രതീക്ഷിച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നില്ല. 55 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം, 128 കോടി രൂപയോളം

ആണ് കളക്ഷൻ നേടിയത്. ജനുവരി 26 മുതൽ സീ5-ൽ സ്ട്രീമിങ് ആരംഭിച്ചതോടെ, മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം, 170-ഓളം രാജ്യങ്ങളിൽ ‘സാം ബഹദൂർ’ ട്രെൻഡിംഗ് നമ്പർ 1 ആയി തുടരുന്നു. അതേസമയം, മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’, ഡിസ്നേ+ ഹോട്സ്റ്ററിൽ മലയാളം വിഭാഗത്തിൽ

ഇന്ത്യയിൽ ട്രെൻഡിംഗ് നമ്പർ 1 ആയി തുടരുകയാണ്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം, ജനുവരി 23-നാണ് ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ഏകദേശം 12 കോടി രൂപ ബഡ്ജറ്റിൽ ആശിർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം, 86 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമായും ‘നേര്’ മാറിയിരുന്നു.

Box officeNeru MovieOTT
Comments (0)
Add Comment