പ്രവാസികൾക്ക് ഇനി കപ്പൽ യാത്ര, വിമാന ടിക്കറ്റ് നിരക്കിന്റെ മൂന്നിലൊന്ന് ചിലവ്

UAE India passenger ship service expected to begin soon: മലയാളികളായ പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിൽ ആണ്. വിമാനങ്ങളുടെ വലിയ ടിക്കറ്റ് നിരക്കുകൾ അടുത്തകാലത്തായി പ്രവാസികളെ വളരെയധികം ബുദ്ധിമുട്ടിപ്പിക്കുന്നതായി മാറിയിരിക്കുന്നു. ഇപ്പോൾ ഇതിന് ഒരു പരിഹാരമായി, പ്രവാസികളുടെ ആവശ്യം പരിഗണിച്ച്

ഗൾഫ് രാജ്യങ്ങളും ഇന്ത്യയും ബന്ധപ്പെടുത്തുന്ന യാത്ര കപ്പൽ സർവീസ് ആരംഭിക്കുന്നതിന് കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ബേപ്പൂർ – കൊച്ചി – ദുബായ് സെക്ടറിൽ ആണ് യാത്ര കപ്പൽ സർവീസ് ആരംഭിക്കുന്നത്. ടിക്കറ്റ് നിരക്കിൽ മാത്രമല്ല, കപ്പൽ യാത്രക്കാരെ സംബന്ധിച്ചിടത്തോളം, വിമാനത്തിൽ യാത്ര ചെയ്യുന്നതിനേക്കാൾ ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്നു.

UAE India passenger ship service expected to begin soon

വിമാന ടിക്കറ്റിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ കപ്പൽ യാത്രയ്ക്ക് ചിലവ് വരികയുള്ളൂ. മാത്രമല്ല, വിമാനത്തിൽ യാത്ര ചെയ്യുന്ന പ്രവാസികൾ നേരിടുന്ന മറ്റൊരു പ്രയാസമാണ്, ലഗേജ് തൂക്കത്തിന്റെ കടുത്ത നിയന്ത്രണം. എന്നാൽ, വിമാനത്തിൽ കൊണ്ടുവരാൻ സാധ്യമാകുന്ന ലഗേജിന്റെ മൂന്നിരട്ടി കപ്പലിൽ കൊണ്ടുവരാൻ യാത്രക്കാരന് സാധിക്കും. കേരളം തുടരെത്തുടരെ ആവശ്യം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ്,

UAE India passenger ship service expected to begin soon

കേന്ദ്ര മന്ത്രാലയം ഇക്കാര്യത്തിൽ പരിഗണന നൽകിയിരിക്കുന്നത്. യാത്ര കപ്പൽ സർവീസ് ആരംഭിക്കാൻ ടെൻഡർ നടപടി ക്രമങ്ങൾ ആരംഭിച്ചതായി കഴിഞ്ഞദിവസം ലോകസഭയിൽ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ് സോനോവാൾ അറിയിച്ചു. പ്രവാസികളെ സംബന്ധിച്ചിടത്തോളം, യാത്ര കപ്പൽ ആരംഭിക്കുന്നു എന്ന വാർത്ത, വളരെയധികം ആശ്വാസകരമാണ്.

Read Also: കാഴ്ച ശക്തിയില്ലാതെ ദുരിത ജീവിതത്തിലായ ശ്രീജയെ ഏറ്റെടുത്ത് നടൻ മമ്മൂട്ടി

Latest NewsUAEViral News
Comments (0)
Add Comment