കുറച്ച് കാലത്തെ ഇടവേളക്ക് ശേഷം സുഹൃത്തുക്കൾ കണ്ടുമുട്ടിയപ്പോൾ, വീഡിയോ
Two friends meet after a long time viral video : രക്തബന്ധത്തേക്കാൾ വളരെ ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങൾ ഉള്ളവർ ആയിരിക്കാം നമ്മളിൽ ഓരോരുത്തരും. സൗഹൃദങ്ങൾക്കിടയിൽ വഴക്കുകളും, അഭിപ്രായ ഭിന്നതകളും, നീണ്ടകാലത്തെ വേർപാടുകളും വിവിധ സാഹചര്യങ്ങളുടെ ഭാഗമായി ഉണ്ടായേക്കാം, എന്നിരുന്നാലും എത്രകാലം കഴിഞ്ഞിട്ടാണെങ്കിലും
രണ്ട് സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ, അവരുടെ ആംഗ്യങ്ങൾ മുറിഞ്ഞുപോയ വാക്കുകളേക്കാൾ വൈകാരികമായി പോയേക്കാം. ഇത്തരത്തിൽ ഒരു നിമിഷം കാഴ്ചക്കാർക്ക് നൽകുന്ന ഒരു വീഡിയോ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുണ്ടായി. വൃദ്ധരായ രണ്ട് സ്ത്രീകൾ, ഇരുവരും സുഹൃത്തുക്കൾ ആണ്, കുറച്ച് കാലങ്ങൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്നു,
അന്നേരം ഇരുവരും തമ്മിലുള്ള സ്നേഹപ്രകടനം താഴ്ചക്കാരന്റെ ഹൃദയത്തിലാണ് തുളഞ്ഞു കയറുന്നത്. ഇരുവർക്കും പരസ്പരം സംസാരിക്കാൻ ഒരുപാട് ഉണ്ടെങ്കിലും, വളരെ കാലത്തെ കണ്ടുമുട്ടലിന്റെ സന്തോഷത്തിൽ പറയാൻ വാക്കുകൾ ലഭ്യമാകുന്നില്ല. എന്നിരുന്നാലും, ഇരുവരുടെയും പരസ്പരമുള്ള സ്നേഹപ്രകടനം, അവരുടെ സൗഹൃദം എത്രത്തോളം ആഴമുള്ളതാണ് എന്ന് കാഴ്ചക്കാർക്ക് കാണിച്ചു നൽകുന്നു.
Two friends meet after a long time viral video
സൗഹൃദത്തിന്റെ ആഴവും, മനുഷ്യർ തമ്മിലുള്ള സ്നേഹവും എല്ലാം പ്രകടമാക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചതോടെ, നിരവധി ആളുകൾ ആണ് തങ്ങളുടെ സന്തോഷവും അഭിപ്രായങ്ങളും പങ്കുവെക്കുന്നത്. മനുഷ്യർക്ക് ഇങ്ങനെ പരസ്പരം സ്നേഹിക്കാൻ സാധിച്ചാൽ, ഈ ലോകത്ത് സമാധാനം പുലരും എന്ന് വീഡിയോ കണ്ട കാഴ്ചക്കാർ അഭിപ്രായപ്പെടുന്നു.
Read Also: ലോകത്തെ മാറ്റാൻ ശക്തിയുള്ള പുഞ്ചിരി, വൈറൽ വീഡിയോ