Two baby friends heartwarming embrace of innocence

അതിർവരമ്പുകൾ ഇല്ലാത്ത സ്നേഹം, ലോകത്തിന് മാതൃകയായ കുരുന്നുകൾ

Two baby friends heartwarming embrace of innocence viral video : സൗഹൃദങ്ങൾക്ക്‌ വേലിക്കെട്ടുകൾ ഇല്ല എന്ന് പറയാറുണ്ടെങ്കിലും, പലപ്പോഴും യഥാർത്ഥ ജീവിതത്തിൽ പല സൗഹൃദങ്ങൾക്കും അതിന്റേതായ നിയന്ത്രണങ്ങൾ ഉണ്ടായേക്കാം. അതേസമയം, അതിർവരമ്പുകളില്ലാത്ത സൗഹൃദങ്ങൾ ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തായി തന്നെ കണക്കാക്കാം.

ഇപ്പോൾ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ, സൗഹൃദങ്ങൾക്കും സ്നേഹത്തിനും യാതൊരുവിധ നിയന്ത്രണങ്ങളും അതിർവരമ്പുകളും ഇല്ല എന്ന് കാണിച്ചു തരുന്നതാണ്. നിഷ്കളങ്കരായ രണ്ടു കുട്ടികളാണ് ലോകത്തിന് മാതൃകയാക്കാവുന്ന ഈ സന്ദേശം കാണിച്ചുതരുന്നത്. വീഡിയോയിൽ കാണുന്ന രണ്ട് കുട്ടികളും, പ്രഥമ ദൃഷ്ടിയാൽ എല്ലാംകൊണ്ടും വ്യത്യസ്തരാണ്.

Two baby friends heartwarming embrace of innocence
Two baby friends heartwarming embrace of innocence viral video

ഒരു ഉത്സവ വേളയാണ് വീഡിയോയുടെ പശ്ചാത്തലം. കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഒരു സ്ത്രീ, അവരുടെ കുഞ്ഞാവ, ഇവരെ കണ്ടുകൊണ്ട് ഉത്സവത്തിന് എത്തിയ മറ്റൊരു കുഞ്ഞ്, അവരുടെ അടുക്കലേക്ക് ഓടിയെത്തുന്നു. എന്നാൽ അത് കളിപ്പാട്ടങ്ങൾ കണ്ടല്ലോ, മറിച്ച് തന്റെ സമാന പ്രായമുള്ള ആ സുഹൃത്തിനെ കണ്ടാണ്. ഒരുപക്ഷേ അവർ തമ്മിൽ മുൻപരിചയം ഒന്നും ഉണ്ടായേക്കില്ല,

എന്നിരുന്നാലും, അവർ സ്നേഹം പങ്കിടുകയും, സന്തോഷം പ്രചരിപ്പിക്കുകയും ചെയ്യുന്നു. പരസ്പരം കളിക്കുന്നു, അവിടെ അവർക്ക് സമ്പത്ത്, നിറം, മതം തുടങ്ങിയവയൊന്നും ഒരു തടസ്സമായി വരുന്നില്ല. ഈ പരസ്പരമുള്ള സ്നേഹം, നമ്മൾ ഓരോരുത്തർക്കും മാതൃകയാക്കാവുന്നതാണ്. ഈ കുട്ടികൾ, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തിനായുള്ള മാതൃകാപരമായ വഴി തുറന്നിടുന്നു. വീഡിയോ കാണാം

Read Also: കുറച്ച് കാലത്തെ ഇടവേളക്ക് ശേഷം സുഹൃത്തുക്കൾ കണ്ടുമുട്ടിയപ്പോൾ, വീഡിയോ

Two baby friends heartwarming embrace of innocence viral video