Tovino Thomas wins best actor award at the Fantasporto Film Festival

പോർച്ചുഗൽ ചലച്ചിത്രമേളയിൽ മികച്ച നടനായി ടോവിനോ തോമസ്, ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ

Tovino Thomas wins best actor award at the Fantasporto Film Festival: വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ടോവിനോ തോമസ്. താരം ഇന്നുവരെ അഭിനയിച്ച സിനിമകളും കഥാപാത്രങ്ങളും ഒക്കെ യുവാക്കളുടെ ഇടനെഞ്ചിലെ ഹരമായി തന്നെയാണ് നിലനിൽക്കുന്നത്. മിന്നൽ മുരളി, ഗോദ, 2018 തുടങ്ങി ഒരുപിടി

മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ അവസരം ലഭിച്ച ഈ താരം സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. ഇപ്പോൾ തന്റെ കരിയറിലെ സന്തോഷകരമായ നിമിഷമാണ് ടോവിനോ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടോവിനോ ഇക്കാര്യം ആളുകളെ അറിയിച്ചിരിക്കുന്നത്. പോർച്ചുഗലിലെ ഫാന്റാസ്പോർട്ടോ രാജ്യാന്തര ചലച്ചിത്രമേളയുടെ 44 മത് എഡിഷന്റെ ഭാഗമായി നടന്ന പുരസ്കാര ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് അദ്ദേഹം കരസ്ഥമാക്കിയിരിക്കുകയാണ്.

Tovino Thomas wins best actor award at the Fantasporto Film Festival

മേളയുടെ ഔദ്യോഗിക മത്സര വിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങൾക്കുള്ള ഓറിയന്റ് എക്സ്പ്രസ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഡോക്ടർ ബിജുവിന്റെ ചിത്രമായ ‘അദൃശ്യജാലക’ത്തിലെ പ്രകടനത്തിലൂടെയാണ് ടോവിനോ ഈ പുരസ്കാരത്തിന് അർഹനായിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത് എന്നതും ടോവിനോയുടെ നേട്ടത്തിന് മാറ്റുകൂട്ടുന്നുണ്ട്. ഇത്തവണ മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രം കൂടിയാണ് ‘അദൃശ്യജാലകം’.

2019 ഡോക്ടർ ബിജുവിന്റെ പെയിന്റിംഗ് ലൈഫ് മേളയുടെ ഡയറക്ടർസ് വീക്ക് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ക്രിട്ടിക്സ് ചോയിസ് അവാർഡ് മുൻപ് നേടിയെടുത്തിരുന്നു. സൗമ്യമായ ഇടപെടലും വ്യത്യസ്തമായ അഭിനയവും ആണ് എന്നും ടോവിനോയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി നിർത്തുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനുള്ള ആരാധകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് കാലാകാലം ഉണ്ടാകുന്നത്. നിരവധി പുരസ്കാരങ്ങൾ നേടിയെടുത്ത ടോവിനോ മലയാള സിനിമയിലെ പ്രമുഖ താരമായി ഉയർന്നു വന്നിരിക്കുന്നു.