Anweshippin Kandethum review

വ്യത്യസ്തമായ ഒരു പോലീസ് കഥ!! ത്രില്ലെർ സിനിമകൾ ഇഷ്ടമുള്ളവർക്ക് കിടിലൻ അനുഭവം, ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിവ്യൂ

Anweshippin Kandethum review

Anweshippin Kandethum review: ടോവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ – ഡ്രാമ – ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ജിനു എബ്രഹാം ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സാധാരണ മലയാളത്തിൽ കണ്ടുവരുന്ന

പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, റിയലിസ്റ്റിക് ആയി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ, പ്രേക്ഷകന് സിനിമാറ്റിക് അനുഭവം നൽകുന്നു എന്നതാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന് ചിത്രത്തിന്റെ പോസിറ്റീവ് വശം. ഒരു ക്രൈം അന്വേഷണത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതിലുപരി, ഓരോ പോലീസുകാരന്റെയും യഥാർത്ഥ ജീവിതം കൂടി

‘അന്വേഷിപ്പിൻ കണ്ടെത്തും’ വരച്ചു കാണിക്കുന്നു. ചിത്രത്തിൽ, എസ്ഐ ആനന്ദ് എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ ടോവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബാബുരാജ്, ജാഫർ ഇടുക്കി, അർത്ഥന ബിനു, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, അലൻസിയർ ലോപ്പസ്, പ്രമോദ് വെള്ളിയനാട്, ശ്രീജിത്ത് രവി, മധുപാൽ, കോട്ടയം നസീർ തുടങ്ങി വലിയ ഒരു താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.

ചിത്രത്തിൽ ആ നാടിന്റെ പശ്ചാത്തലം വളരെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സന്തോഷ് നാരായണൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ആദ്യ ഷോകൾക്ക് ശേഷം മികച്ച പ്രതികരണമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇരുണ്ട പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അനുഭവം ‘അന്വേഷിപ്പിൻ കണ്ടെത്തും’ വാഗ്ദാനം ചെയ്യുന്നു.