അവതാറിനെ മറികടന്ന് പുതിയ നേട്ടം കൊയ്ത് കണ്ണൂർ സ്‌ക്വാഡ്

റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ 2023-ലെ മലയാളത്തിൽ നിന്നുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം, ഡിസ്നേ+ ഹോട്സ്റ്ററിൽ സ്ട്രീമിങ് ആരംഭിച്ചതോടെ പുതിയ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. Top 10 most watched movies in hotstar 2023

2023-ൽ ഏറ്റവും കൂടുതൽ ആളുകൾ ഡിസ്നേ+ ഹോട്സ്റ്ററിൽ കണ്ട സിനിമയായി ‘കണ്ണൂർ സ്ക്വാഡ്’ മാറിയിരിക്കുന്നു. ഡിസ്നേ+ ഹോട്സ്റ്ററിന്റെ ‘മോസ്റ്റ്‌ വാച്ച്ഡ് മൂവീസ് ഇൻ 2023’ എന്ന സെക്ഷനിൽ ഒന്നാം സ്ഥാനം ‘കണ്ണൂർ സ്ക്വാഡ്’ സ്വന്തമാക്കിയപ്പോൾ, ആദ്യ പത്തിൽ വിവിധ ഭാഷകളിൽ നിന്നുള്ള ഇന്ത്യൻ സിനിമകളും ഹോളിവുഡ് സിനിമകളും ഇടം പിടിച്ചു. അവ ഏതെല്ലാം എന്ന് നോക്കാം.

Top 10 most watched movies in hotstar 2023

ബൊയാപതി ശ്രീനു സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘സ്കണ്ട’-യാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. താര സുടാരിയയുടെ ‘അപൂർവ’, ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’, തമിഴ് ചിത്രം ‘ഗുഡ് നൈറ്റ്‌’ എന്നിവ യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിലായി ആദ്യ അഞ്ചിൽ ഇടം നേടിയിരിക്കുന്നു. വിദ്യുത് ജമ്വാലിന്റെ ഹിന്ദി സ്പൈ ത്രില്ലർ ‘ഐബി71’, വിജയ് ആന്റണിയുടെ ‘പിച്ചൈക്കാരൻ 2’ എന്നിവക്ക് പിന്നാലെ,

Top 10 most watched movies in hotstar 2023

2022-ൽ റിലീസ് ചെയ്ത അവതാർ സീരീസിലെ അവസാന ഭാഗമായ ‘അവതാർ: ദി വേ ഓഫ് വാട്ടർ’, 2023-ലെ ഹോട്സ്റ്റർ കാഴ്ചക്കാരുടെ കണക്കിൽ എട്ടാം സ്ഥാനത്താണ്. റിതേഷ് ദേഷ്മുഖ്, ജനീലിയ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ‘വേദ്’, മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ‘രോമാഞ്ചം’ എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റു ചിത്രങ്ങൾ. ‘വീരസിംഹറെഡ്ഢി’, ‘ബ്ലാക്ക് പാന്തർ: വേകെണ്ട ഫോർഎവർ’, ‘ലൈഗർ’, ‘വിക്രാന്ത് റോണ’, ‘കട്ട്‌പൂട്ട്ലി’, ‘വിക്രം’ തുടങ്ങിയ സിനിമകൾ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. 

Kannur SquadKing of KothaOTT
Comments (0)
Add Comment