മമ്മൂട്ടി ഒരു ഇതിഹാസമാണ്!! മലയാളത്തിന്റെ മെഗാസ്റ്റാറിനെ കുറിച്ച് ബോളിവുഡ് താരത്തിന്റെ വാക്കുകൾ

Mammootty a legend of Indian cinema: ഇന്ത്യൻ സിനിമ ലോകത്ത് വിസ്മയങ്ങൾ സൃഷ്ടിച്ചിട്ടുള്ള നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. പുതിയ തലമുറക്ക് ഒപ്പം സഞ്ചരിച്ച്, പുതുമയുള്ള കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ എപ്പോഴും മമ്മൂട്ടി ശ്രദ്ധ പുലർത്താറുണ്ട്. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ തന്നെയാണ്, മമ്മൂട്ടി എന്ന നടനെ മലയാള സിനിമാ ലോകത്തെ മെഗാസ്റ്റാർ ആയി നിലനിർത്തുന്നത്.

ഇപ്പോൾ, മമ്മൂട്ടിയെ നേരിട്ട് കണ്ടതിന് ശേഷം, ബംഗാളി അഭിനേത്രിയായ തിലോത്തമ ഷോം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. മാതൃഭൂമിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേളയിലാണ് ഇരുവരും കണ്ടുമുട്ടിയത്. മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ച തിലോത്തമ ഷോം, അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു,

“സ്വയം പുനർനിർമ്മിക്കുന്നതിൽ താല്പര്യം ഉള്ള, യുവ സംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള തുറന്ന മനസ്സോടെ, അത്യാധുനിക സാങ്കേതിക വിദ്യ മനസ്സിലാക്കാനുള്ള ജിജ്ഞാസയും എല്ലാറ്റിനുമുപരി കുറച്ചു വാക്കുകളിലൂടെ ആശയവിനിമയം നടത്തുന്ന, ദയയും ഊഷ്മളതയും ഉള്ള ഈ മനുഷ്യനെ കണ്ടുമുട്ടിയത് വളരെ അഭിമാനകരമാണ്. മമ്മൂട്ടി ഒരു ഇതിഹാസമാണ്,” തിലോത്തമ ഷോം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം കുറിച്ചു.

ഹിന്ദി ടെലിവിഷൻ – സിനിമ രംഗത്ത് സജീവമാണ് തിലോത്തമ ഷോം. മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഈ അഭിനയത്രി, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ, മമ്മൂട്ടി എന്ന അഭിനേതാവും മമ്മൂട്ടി എന്ന വ്യക്തിയും ആളുകളുടെ മനസ്സിൽ എത്രത്തോളം വലിയ സ്ഥാനമാണ് നേടിയത് എന്നതിന്റെ പ്രകടമായ ഉദാഹരണമാണ്.

Celebrity NewsMammoottyTillotama Shome
Comments (0)
Add Comment