Thug Life movie Kamal Haasan character introduction

രംഗരായ ശക്തിവേൽ നായകറായി കമൽഹാസൻ!! കഥാപാത്രത്തെ പരിചയപ്പെടുത്തി ഉലകനായകൻ

Thug Life movie Kamal Haasan character introduction. Thug Life movie title announcement

Thug Life movie Kamal Haasan character introduction : ഉലകനായകൻ കമൽഹാസൻ ഇന്ന് അദ്ദേഹത്തിന്റെ 69-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ജന്മദിനം പ്രമാണിച്ച് തന്റെ പുതിയ സിനിമയുടെ അപ്ഡേറ്റ് ആണ് കമൽഹാസൻ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കമൽഹാസൻ – മണിരത്നം കൂട്ടുകെട്ട് ഒന്നിക്കുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലെ

കേന്ദ്ര കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ പോസ്റ്റർ പ്രവർത്തകർ പുറത്തുവിട്ടിരുന്നെങ്കിലും, അതിൽ കമൽഹാസന്റെ കഥാപാത്രം മുഖം മറച്ചതായി ആണ് കാണപ്പെട്ടിരുന്നത്. ഇപ്പോൾ, തന്റെ മുഖംമൂടി മാറ്റി താൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ‘തഗ് ലൈഫ്’-ലെ കേന്ദ്ര കഥാപാത്രം.

Thug Life movie Kamal Haasan character introduction
Thug Life movie Kamal Haasan character introduction

രംഗരായ ശക്തിവേൽ നായക്കർ എന്നാണ് ഈ ചിത്രത്തിലെ കമൽഹാസന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ ഒരു ഗാങ്സ്റ്റർ ആയിയാണ് കമൽഹാസൻ പ്രത്യക്ഷപ്പെടുന്നത്. രംഗരായ ശക്തിവേൽ നായക്കർ, താൻ ജനിച്ചപ്പോഴേ ക്രിമിനൽ ആയി മുദ്രകുത്തപ്പെട്ടവനാണ് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. തന്റെ പേര് വീണ്ടും ഓർമ്മപ്പെടുത്തുന്നിടത്താണ്

Thug Life movie Kamal Haasan character introduction

ടൈറ്റിൽ പ്രഖ്യാപന വീഡിയോ അവസാനിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, നിർമ്മാണ പങ്കാളിയായിട്ടുള്ള ഈ സിനിമയുടെ കഥ രചിച്ചിരിക്കുന്നത് കമൽഹാസനും മണിരത്നവും ചേർന്നാണ്. കമൽഹാസന്റെ കരിയറിലെ 234-ാം ചിത്രമായ ‘തഗ് ലൈഫ്’-ന് വേണ്ടി എആർ റഹ്മാൻ ആണ് സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ, തൃഷ, ജയം രവി തുടങ്ങിയ സൂപ്പർതാരങ്ങൾ വേഷമിടുന്നു. 

Read Also: തമിഴകത്ത് തിളങ്ങാൻ ദുൽഖർ സൽമാൻ!! വരുന്നത് സൂപ്പർ താരങ്ങൾക്കൊപ്പമുള്ള വമ്പൻ പ്രൊജക്ടുകൾ