Thalapathy 68 cast update

വെങ്കട് പ്രഭുവിന്റെ ‘ദളപതി 68’ ഒരുങ്ങുന്നു, സ്റ്റാർ കാസ്റ്റ് പുറത്ത്

Thalapathy 68 cast and crew update. Thalapathy 68 pooja. Thalapathy 68 heroine

Thalapathy 68 cast update : ദളപതി വിജയുടെ 68-ാം ചിത്രത്തിന് തുടക്കം ആയിരിക്കുകയാണ്. ‘ദളപതി 68’ എന്ന് താൽക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാകർമ്മങ്ങൾ ഇന്ന് നടന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവവും അഭിനേതാക്കളുടെ പട്ടികയും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.

എജിഎസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ, പ്രഭുദേവ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. നടി സ്നേഹ ആണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നത്. ദളപതിയുടെ പുതിയ ചിത്രത്തിൽ മലയാളി സാന്നിധ്യമായി

Thalapathy 68 cast update
Thalapathy 68 cast update

നടൻ ജയറാമും വേഷമിടുന്നു. കൂടാതെ നടൻ അജ്മൽ അമീറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇവർക്ക് പുറമേ പ്രശാന്ത് ത്യാഗരാജൻ, മോഹൻ, യോഗി ബാബു, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നടി മീനാക്ഷി ചൗധരിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ശങ്കർ രാജ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.

Thalapathy 68 cast update

സിദ്ധാർത്ഥ നുനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് വെങ്കട് രാജൻ ആണ്. ഈ സിനിമ ഒരു സയൻസ് ഫിക്ഷൻ ജോണറിൽ ഉള്ളത് ആയിരിക്കും എന്ന് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. വിജയുടെ ‘ലിയോ’ ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 2024 റിലീസ് ആയി ആയിരിക്കും ‘ദളപതി 68’ തിയേറ്ററുകളിൽ എത്തുക. 

Read Also: ലിയോ വിജയത്തിൽ പങ്കുചേരാൻ കേരളത്തിൽ എത്തിയ ലോകേഷ് കനകരാജിന് ആരാധകർക്കിടയിൽപ്പെട്ട് പരിക്കേറ്റു