Telangana woman asks CM Revanth Reddy for help viral video

‘രേവന്ത് അണ്ണാ’ ഇങ്ങനെ ഒരു വിളി വിളിച്ചാൽ ഓടിയെത്തുന്ന മുഖ്യമന്ത്രി, വീഡിയോ

Telangana woman asks CM Revanth Reddy for help viral video

Telangana woman asks CM Revanth Reddy for help viral video : ജനാതിപത്യ ഇന്ത്യയിൽ മുഖ്യമന്ത്രി പദവി എന്നത് ജനസേവന പ്രവർത്തകരിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന ഒന്നാണ്. അതാത് സംസ്ഥാനത്തെ ജനങ്ങൾക്ക് ആവശ്യ സേവനങ്ങൾ എത്തിക്കാൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാറിനെ നയിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി.

എന്നാൽ, പലയിടങ്ങളിലും മുഖ്യമന്ത്രി എന്നത് ജനങ്ങൾക്ക് ഒരു സാങ്കൽപ്പിക, അല്ലെങ്കിൽ ടെലിവിഷനിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു രൂപം മാത്രമാണ്. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തനായിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. കഴിഞ്ഞ ദിവസം, അസുഖബാധിതനായി യശോദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെലങ്കാനയുടെ മുൻമുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു രേവന്ത് റെഡി.

Telangana woman asks CM Revanth Reddy for help viral video

സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വേളയിൽ, ഒരു സ്ത്രീ പിറകിൽ നിന്ന് “രേവന്ത് അണ്ണാ” എന്ന് ഉറക്കെ വിളിക്കുകയായിരുന്നു. വിളി കേട്ടപാടെ, ആ സ്ത്രീയുടെ അടുക്കലേക്ക് രേവന്ത് റെഡി തിരിച്ച് നടന്നു. തന്റെ മകളുടെ ആശുപത്രി ബിൽ തുകയായി രണ്ട് ലക്ഷം രൂപ വന്നിരിക്കുകയാണ് എന്നും, സഹായിക്കണമെന്നും ആ അമ്മ അവരുടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉടൻതന്നെ, സ്ത്രീയുടെ കയ്യിൽ ഉണ്ടായിരുന്ന

പരാതി എഴുതിയ കടലാസ് വാങ്ങുകയും, അത് പരിശോധിക്കുകയും, ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ വീഡിയോയിൽ കാണാൻ സാധിക്കുന്നു. ഇന്റർനെറ്റ് ലോകത്ത് ഇതിനോടകം വൈറൽ ആയിരിക്കുന്ന ഈ വീഡിയോ, കണ്ട കാഴ്ചക്കാരെല്ലാവരും തന്നെ തെലങ്കാന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. മാത്രമല്ല, ഇങ്ങനെയും ഉണ്ടാകുമോ ഒരു മുഖ്യമന്ത്രി എന്ന് ഓർത്ത് പലരും അതിശയിച്ചു പോകുന്നു. 

Read Also: നൂറാം വയസ്സിൽ കന്നിമല ചവിട്ടി, അയ്യന്റെ സന്നിധിയിൽ പാറുക്കുട്ടിയമ്മ

Telangana woman asks CM Revanth Reddy for help viral video