തമിഴ് സിനിമ ലോകത്തെ ക്യാപ്റ്റൻ, ഈ സൂപ്പർസ്റ്റാർ ആരാണെന്ന് മനസ്സിലായോ

Celebrity childhood photos: ഒരുകാലത്ത് തമിഴ് സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നായക നടൻ. ആക്ഷൻ സൂപ്പർസ്റ്റാർ എന്നതിനൊപ്പം തന്നെ റൊമാന്റിക് ഹീറോ എന്ന പരിവേഷവും ആരാധകരിൽ നിന്ന് ലഭിച്ച താരം. മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ,

നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഈ നടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ. 154 സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഈ താരം, ഒരു സിനിമ സംവിധാനം ചെയ്യുകയും, നിരവധി സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, നിരവധി സിനിമകളിൽ ഡബിൾ റോൾ അവതരിപ്പിച്ചിട്ടുള്ള നടൻ കൂടിയാണ് ഇദ്ദേഹം. തീർച്ചയായും ഇപ്പോൾ ഇദ്ദേഹത്തെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും.

Vijayakanth childhood photos

1979 മുതൽ 2010 വരെ നീണ്ടു നിൽക്കുന്ന സിനിമ ജീവിതത്തിൽ, തമിഴ് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള അപൂർവ്വ നടന്മാരിൽ ഒരാളായ വിജയകാന്തിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ‘ഇനിക്കും ഇല്ലാമൈ’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച വിജയകാന്ത്, 1990 – 1999 കാലഘട്ടത്തിൽ അഭിനയിച്ച സിനിമകളിലൂടെയാണ് ആക്ഷൻ സ്റ്റാർ ആയി മാറിയത്.

പ്രേമലതയാണ് വിജയകാന്തിന്റെ ഭാര്യ. നടൻ ഷണ്മുഖ പാണ്ഡ്യൻ ഉൾപ്പെടെ രണ്ട് മക്കൾ ആണ് വിജയകാന്തിന് ഉള്ളത്. മധുരൈ സ്വദേശികളായ അഴകസ്വാമി, ആൻഡൽ ദമ്പതികളുടെ മകനായിയാണ് വിജയികാന്ത് 1952-ൽ ജനിച്ചത്. സിനിമയിൽ നിന്ന് മാറിയ ശേഷം തമിഴ്നാട്ടിൽ രാഷ്ട്രീയത്തിൽ വിജയകാന്ത് സജീവമായിരുന്നു. 2023 ഡിസംബർ 28-ന് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ, വിജയകാന്ത് ഈ ലോകത്തോട് വിട പറഞ്ഞു. 

Vijayakanth childhood photos

Celebrity Childhood PicsTamilVijayakanth
Comments (0)
Add Comment