ഹണിമൂണിനിടെ ഒരു ഗുലാബി!! വ്യത്യസ്തമായ ആഘോഷവുമായി നടി സ്വാസിക, വീഡിയോ

Swasika Prem Jacob Gulabi night video: വിനോദ ലോകത്ത് അടുത്തിടെ നടന്ന ഏറ്റവും മനോഹരമായ താര വിവാഹങ്ങളിൽ ഒന്നായിരുന്നു നടി സ്വാസികയുടെതും നടൻ പ്രേം ജേക്കബിന്റേതും. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വർണ്ണാഭവും അതേസമയം തന്നെ ലളിതവുമായ വിവാഹ ചടങ്ങും, തുടർന്ന് നടന്ന താരനിബിഡമായ റിസപ്ഷനും

ആരാധക ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു. സിനിമ – സീരിയൽ പ്രേക്ഷകർക്ക് പരിചിതയായ സ്വാസിക, താൻ വിവാഹം കഴിക്കാൻ പോകുന്ന വിവരം നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. തുടർന്ന്, തന്റെ വിവാഹ ചിത്രങ്ങളും, മറ്റു വിശേഷങ്ങൾ യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സ്വാസിക ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, മറ്റൊരു മനോഹരമായ ചടങ്ങിന്റെ

വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സ്വാസിക. ഹൽദി, മെഹന്തി, സംഗീത് എന്നിങ്ങനെ ധാരാളം പ്രീ വെഡിങ് സെലിബ്രേഷനുകൾ ഇപ്പോൾ നടക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രീ വെഡിങ് സെലിബ്രേഷൻ ആയ ഗുലാബി നടത്തിയിരിക്കുകയാണ് സ്വാസിക. ഇത് വിവാഹത്തിന് മുന്നേ നടന്ന ചടങ്ങ് ആയിരുന്നുവെങ്കിലും, ഇതിന്റെ വീഡിയോ ഇപ്പോഴാണ് സ്വാസിക പുറത്തുവിട്ടിരിക്കുന്നത്.

മ്യൂസിക്, ഡാൻസ് എല്ലാം അടങ്ങിയ ഒരു കളർഫുൾ സെലിബ്രേഷൻ ആണ് ഗുലാബി. ഇത് സ്വാസികയുടെ വീട്ടിൽ ആണ് നടന്നിരിക്കുന്നത്. ഈ ആഘോഷത്തിൽ പ്രേം പങ്കെടുത്തിട്ടില്ല. ഇത് വധുവിന് വേണ്ടി നടത്തുന്ന ആഘോഷമാണ്. ഈ പരിപാടിയിൽ വിശ്വാസികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം പങ്കുചേർന്നു. ഇതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്വാസിക പങ്കുവെച്ചിരിക്കുന്നത്.

celebrity marriagePrem JacobSwasika
Comments (0)
Add Comment