ഗരുഡൻ കാണാൻ തിയേറ്ററിൽ എത്തിയ സുരേഷ് ഗോപിക്ക് പോലും സീറ്റില്ല, വീഡിയോ

Suresh Gopi theatre visit Garudan movie : സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘ഗരുഡൻ’ ഇപ്പോൾ തിയേറ്ററുകൾ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ദിനം പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ‘ഗരുഡൻ’ന്റെ

പ്രീമിയർ ഷോ കഴിഞ്ഞ ദിവസം രാത്രി നടന്നിരുന്നു. പ്രിവ്യൂ ഷോയിൽ അഭിനേതാക്കളായ സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, അഭിരാമി, സിദ്ദിഖ്, സ്വാസിക, നരൈൻ തുടങ്ങി നിരവധി പേർ എത്തിയിരുന്നു. ഇവർക്ക് പുറമെ സംവിധായകരായ ജോഷി, സിബി മലയിൽ, മേജർ രവി തുടങ്ങി നിരവധി സിനിമ പ്രവർത്തകരാണ് ‘ഗരുഡൻ’ കാണാൻ എത്തിയത്. എന്നാൽ, തന്റെ സിനിമ

വന്ന അതിഥികൾക്കും മറ്റു സഹ അഭിനേതാക്കൾക്കും ഒപ്പം സീറ്റിൽ ഇരുന്ന് കാണാൻ സുരേഷ് ഗോപി തയ്യാറായില്ല. പകരം നിലത്ത് ഇരുന്നാണ് സുരേഷ് ഗോപി തന്റെ സിനിമ കണ്ടത്. സുരേഷ് ഗോപി നിലത്ത് ഇരിക്കുന്നത് കണ്ടു കുഞ്ചാക്കോ ബോബൻ, നരൈൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും സുരേഷ് ഗോപിക്ക് അരികിൽ എത്തി. തുടർന്ന് ചിത്രം വീക്ഷിക്കാനെത്തിയ പ്രേക്ഷകരും

സുരേഷ് ഗോപിക്ക് ഒപ്പം സെൽഫി പകർത്താനും എത്തിച്ചേർന്നു. എന്തുതന്നെയായാലും, ഇന്ന് സിനിമ പ്രേക്ഷകരിലേക്ക് എത്തിയതോടെ, ആദ്യ ഷോകൾ അവസാനിക്കുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണം ആണ് പ്രവാചകനായ അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് ജിനേഷ് എം ആണ്. 

Read Also: ഷാരൂഖ് ഖാന്റെ പിറന്നാൾ സർപ്രൈസ്!! ആരാധകർക്ക് സമ്മാനിച്ചത് നിരാശ

Suresh Gopi theatre visit Garudan movie

MovieSuresh GopiTheatre response
Comments (0)
Add Comment