Suresh Gopi talks on Gokul Suresh police character movie King of Kotha

‘കിംഗ് ഓഫ് കൊത്ത’ ഞാൻ കാണില്ല!! അഭിമുഖത്തിൽ തുറന്നടിച്ച് സുരേഷ് ഗോപി

Suresh Gopi talks on Gokul Suresh police character movie King of Kotha

Suresh Gopi talks on Gokul Suresh police character movie King of Kotha : ഈ വർഷത്തെ ഓണക്കാലത്ത് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച സിനിമകളിൽ ഒന്നാണ് ‘കിംഗ് ഓഫ് കൊത്ത’. ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിൽ, ഗോകുൽ സുരേഷ് ശ്രദ്ധേയമായ ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്.

‘കിംഗ് ഓഫ് കൊത്ത’-യിൽ എസ്ഐ ടോണി ടൈറ്റസ് എന്ന കഥാപാത്രത്തെ ആണ് ഗോകുൽ സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്. ഗോകുൽ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുകയും ഉണ്ടായി. ഇപ്പോൾ, തന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗരുഡൻ’ന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകി വരികയാണ് സുരേഷ് ഗോപി. ഇതിനിടെയാണ് അദ്ദേഹം കൗതുകകരമായ ഒരു പ്രതികരണം നടത്തിയത്.

Suresh Gopi talks on Gokul Suresh police character movie King of Kotha
‘കിംഗ് ഓഫ് കൊത്ത’ ഞാൻ കാണില്ല!! അഭിമുഖത്തിൽ തുറന്നടിച്ച് സുരേഷ് ഗോപി | Suresh Gopi talks on King of Kotha

ഗോകുൽ സുരേഷ് മികച്ച അഭിനയ പ്രകടനം കാഴ്ചവച്ച ‘കിംഗ് ഓഫ് കൊത്ത’-യെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് അവതാരകൻ സുരേഷ് ഗോപിയോട് ചോദിച്ചപ്പോൾ, താൻ ആ സിനിമ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എന്നാൽ, ഇനി ‘കിംഗ് ഓഫ് കൊത്ത’ കാണാൻ താൻ ഉദ്ദേശിക്കുന്നില്ല എന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇതിന് അദ്ദേഹം കൃത്യമായ വിശദീകരണവും നൽകി.

ഗോകുലിന്റെ പ്രകടനം കണ്ട് നല്ല അഭിപ്രായങ്ങൾ പറയാനായി തന്നെ ഒരുപാട് പേർ വിളിച്ചു എന്നും, നടൻ സിദ്ധിഖ് ഉൾപ്പെടെയുള്ളവർ ഗോകുലിന്റെ പ്രകടനം മികച്ചതായിരുന്നു എന്ന് തന്നോട് പറഞ്ഞു എന്നും സുരേഷ് ഗോപി പറഞ്ഞു. അതുകൊണ്ടുതന്നെ, ഇനി ‘കിംഗ് ഓഫ് കൊത്ത’ കാണാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും, തനിക്ക് ഇതെല്ലാം സന്തോഷം പകരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. 

Read Also: പോലീസ് ഓഫീസറും കോളേജ് പ്രൊഫസറും നേർക്കുനേർ വരുമ്പോൾ!! ആവേശം കൊള്ളിക്കുന്ന ‘ഗരുഡൻ’ ട്രൈലർ

Suresh Gopi talks on Gokul Suresh police character movie King of Kotha