Suresh Gopi SG251 movie update

എസ്ജി 251 ഓൺ ആയി!! ഗരുഡന് ശേഷം സുരേഷ് ഗോപിയുടെ പുതിയ ചിത്രം ആരംഭിക്കുന്നു

Suresh Gopi SG251 movie update : സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് ഏറെനാളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. സുരേഷ് ഗോപിയുടെ 251-ാം ചിത്രത്തിന് പേരിട്ടില്ലെങ്കിലും, സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ

ചിത്രത്തിലെ അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിവീൽ ചെയ്തിരുന്നു. വ്യത്യസ്തമായ ലുക്കിൽ പ്രത്യക്ഷപ്പെട്ട സുരേഷ് ഗോപിയുടെ പോസ്റ്റർ, ആരാധകരെ വലിയ രീതിയിൽ ആക്കിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പിന്നീട് യാതൊരുവിധ അപ്ഡേറ്റുകളും ഉണ്ടായിരുന്നില്ല. തുടർന്ന് ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ഗരുഡൻ’ന്റെ പ്രമോഷൻ വേളയിൽ സുരേഷ് ഗോപി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയുണ്ടായി.

Suresh Gopi SG251 movie update
Suresh Gopi SG251 movie update

ചിത്രത്തിന് ഒരു നിർമ്മാതാവ് ആയിട്ടില്ല എന്നതാണ് വസ്തുത എന്ന് സുരേഷ് ഗോപി വെളിപ്പെടുത്തി. തുടർന്ന് സംവിധായകൻ ഇക്കാര്യത്തിൽ വിശദീകരണം നൽകുകയുണ്ടായി. തന്റെ സിനിമയ്ക്ക് പലരും ചേർന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് എന്നതായിരുന്നു രാഹുൽ രാമചന്ദ്രന്റെ വിശദീകരണം. ഇപ്പോൾ, ‘എസ്ജി 251’ അബ്രഹാം മാത്യുവിന്റെ ഉടമസ്ഥതയിലുള്ള അബാം മൂവീസ് ഏറ്റെടുത്തിരിക്കുകയാണ്.

Suresh Gopi SG251 movie update

ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. സുരേഷ് ഗോപി പങ്കുവെച്ച ഈ പോസ്റ്റിനു താഴെ, രാഹുൽ ഇങ്ങനെ കുറിച്ചു “Once a Superstar always a Superstar.” അതേസമയം, നിർമ്മാതാവും നടിയുമായ ശീലു അബ്രഹാം തങ്ങൾക്ക് ഈ അവസരം നൽകിയതിന് സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എസ്ജെ സൂര്യ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമാകും. 

Read Also: ഗരുഡൻ കാണാൻ തിയേറ്ററിൽ എത്തിയ സുരേഷ് ഗോപിക്ക് പോലും സീറ്റില്ല, വീഡിയോ