മാതാവിന് സ്വർണക്കിരീടം സമർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും!! തിരുനാളിന് നൽകിയ വാക്ക് പാലിച്ചു

Suresh Gopi presents golden crown at Lourdes Church: നടൻ സുരേഷ് ഗോപി തന്റെ മകൾ ഭാഗ്യയുടെ വിവാഹ ഒരുക്കങ്ങളിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ, തൃശ്ശൂർ ലൂർദ് കത്തീഡ്രലിൽ മാതാവിന്റെ രൂപത്തിൽ സ്വർണക്കിരീടം സമർപ്പിച്ച് അനുഗ്രഹം തേടി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഭാര്യ രാധിക, മകൾ ഭാഗ്യ, മറ്റു മക്കൾ ഉൾപ്പെടെ കുടുംബസമേതം ആണ് സുരേഷ് ഗോപി എത്തിയത്.

നേരത്തെ, ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിയിലെത്തിയപ്പോൾ മാതാവിന് സ്വർണക്കിരീടം സമർപ്പിക്കാം എന്ന് സുരേഷ് ഗോപി നേർന്നിരുന്നു. ഇക്കാര്യം അദ്ദേഹം അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മകളുടെ വിവാഹം അടുത്ത വേളയിൽ ആണ്, സുരേഷ് ഗോപി കുടുംബസമേതം എത്തി തന്റെ നേർച്ച നിറവേറ്റിയത്. പള്ളിയിൽ എത്തിയ ശേഷം,

പ്രാർത്ഥന നടത്തുകയും, അതിന് ശേഷം മകൾ ഭാഗ്യക്കൊപ്പം സുരേഷ് ഗോപി സ്വർണക്കിരീടം മാതാവിന്റെ രൂപത്തിൽ സമർപ്പിക്കുകയും ചെയ്തു. ജനുവരി 17-ന് ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് ഭാഗ്യ സുരേഷിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കുചേരും. വലിയ ആഘോഷമായി ആണ് സുരേഷ് ഗോപി,

തന്റെ മകളുടെ വിവാഹ ചടങ്ങുകൾ ഒരുക്കുന്നത്. ഗുരുവായൂരിലെ ചടങ്ങുകൾക്ക് ശേഷം, അതിഥികൾക്ക് ഗംഭീരമായ സൽക്കാരവും സുരേഷ് ഗോപി ഒരുക്കുന്നുണ്ട്. തന്റെ കുടുംബത്തിലെ സന്തോഷകരമായ മുഹൂർത്തം, അഥവാ തന്റെ മക്കളിലെ ആദ്യത്തെ വിവാഹം സുരേഷ് ഗോപി ശരിക്കും ആസ്വദിച്ചും ആഘോഷിച്ചും ദേവാലയങ്ങളിൽ എത്തി അനുഗ്രഹം ചൊരിഞ്ഞും ആണ് കൊണ്ടാടുന്നത് എന്ന് വേണം പറയാൻ. Suresh Gopi daughter marriage

Bhagya Sureshcelebrity familySuresh Gopi
Comments (0)
Add Comment