പാറമേക്കാവ് ദേവിക്ക് മുന്നിൽ സുരേഷ് ഗോപി, തൃശ്ശൂർ പൂരത്തിന് മുന്നോടിയായി കുടസമർപ്പിച്ചു

Suresh Gopi paramekkavu temple visit: മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. അതേസമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തങ്ങളിലും സജീവമാണ് സുരേഷ് ഗോപി. അഞ്ച് വർഷത്തോളം രാജ്യസഭാംഗമായിരുന്നു താരം. ഇപ്പോൾ തൃശൂരിൽ നിന്ന് ലോകസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.

ഏപ്രിൽ 18-ന് തൃശൂർ പൂരം നടക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായി സുരേഷ് ഗോപി പാറമേക്കാവിൽ എത്തി. പാറമേക്കാവിൽ ദേവിയ്ക്ക് കുട സമർപ്പിക്കാനാണ് സുരേഷ് ഗോപി എത്തിയത്. ചുവപ്പ് കളറിലുള്ള കുടയാണ് ക്ഷേത്രനടയിൽ സമർപ്പിച്ചത്. പിന്നീട് ക്ഷേത്രം പ്രദക്ഷിണം വച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. നേരത്തെ നാമനിർദേശ പത്രിക നൽകുന്നതിന് മുന്നോടിയായി താരം പാറമേക്കാവിൽ ഭഗവതിയെ ദർശനം നടത്തിയിരുന്നു.

ബാലതാരമായി സിനിമയിലേക്ക് കാലെടുത്തു വച്ചെങ്കിലും, ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ നായകനായി മാറിയത്. പിന്നീട് നിരവധി ചിത്രത്തിലൂടെ മലയാളികളുടെ മനം കവരുകയായിരുന്നു. എന്നാൽ, ആക്ഷൻ സിനിമകളിൽ പ്രത്യേക അഭിനയമികവ് തെളിയിച്ച താരം, ‘കമ്മീഷ്ണർ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി മാറിയത്. നടൻ എന്നതിലുപരി നല്ലൊരു ഗായകനും കൂടിയാണ് താരം.

മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച സുരേഷ് ഗോപി, രാജ്യസഭാംഗമായി പ്രവർത്തിക്കുന്ന കാലയളവിൽ സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്നു. ശേഷം, ‘കാവൽ’ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമായത്. ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. തിരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സുരേഷ് ഗോപിയാണ്.

Suresh GopiTempleThrissur
Comments (0)
Add Comment