Suresh Gopi Ottakomban and SG251 movie update

പ്രഖ്യാപിച്ച സിനിമക്ക് പ്രൊഡ്യൂസർ ഇല്ല!! യാഥാർഥ്യം വെളിപ്പെടുത്തി നടൻ സുരേഷ് ഗോപി

Suresh Gopi Ottakomban and SG251 movie update : സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ഗരുഡൻ’. അരുൺ വർമ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നവംബർ 3-ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ,

സുരേഷ് ഗോപി തന്റെ മറ്റു രണ്ട് പുതിയ സിനിമകളുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വിഷമം പങ്കുവെച്ചിരിക്കുകയാണ്. സുരേഷ് ഗോപി വളരെ നാൾക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയപ്പോൾ പ്രഖ്യാപിച്ച ചിത്രമാണ് ‘ഒറ്റക്കൊമ്പൻ‘. മാത്യൂസ് തോമസ് സംവിധാനം ചെയ്ത ഈ ചിത്രം ടോമിച്ചൻ മുളകുപാടം നിർമ്മിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഈ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി വൈകുകയാണ്. കൂടാതെ, സുരേഷ് ഗോപിയുടെ കരിയറിലെ 251-ാം ചിത്രത്തിന്റെ

Suresh Gopi Ottakomban and SG251 movie update

പ്രഖ്യാപനവും നേരത്തെ വന്നിരുന്നു. നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ ക്യാരക്ടർ പോസ്റ്ററും പുറത്തുവന്നിരുന്നു. എന്നാൽ, ഈ സിനിമയുടെയും പുതിയ അപ്ഡേറ്റുകൾ ഒന്നും തന്നെ ഇതുവരെയും വന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ, ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന് ഒരു നിർമ്മാതാവ് ആയിട്ടില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Suresh Gopi Ottakomban and SG251 movie update

‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയും ഇത്തരത്തിൽ ഒരു പ്രശ്നം നേരിടുകയാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇതിനെ പിന്നാലെ സംവിധായകൻ രാഹുൽ രാമചന്ദ്രൻ ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകുകയുണ്ടായി. ‘എസ്ജി 251’-ന് നിർമ്മാതാവ് ഇല്ല എന്നത് വാസ്തവം ആണെന്നും, എന്നാൽ ഇത് പലരും തന്റെ സിനിമയെ തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ആണ് സംഭവിച്ചിരിക്കുന്നത് എന്നും രാഹുൽ പറഞ്ഞു. അതേസമയം സിനിമ ഉപേക്ഷിച്ചിട്ടില്ല എന്നും, പരിശ്രമങ്ങൾ തുടരുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

Read Also: ‘കിംഗ് ഓഫ് കൊത്ത’ ഞാൻ കാണില്ല!! അഭിമുഖത്തിൽ തുറന്നടിച്ച് സുരേഷ് ഗോപി