സുരേഷ് ഗോപി – സുരാജ് വെഞ്ഞാറമൂട് ചിത്രം, ടൈറ്റിൽ പ്രഖ്യാപിച്ചു

Suresh Gopi new movie SG257 name revealed: തന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് സൂപ്പർസ്റ്റാർ സുരേഷ് ഗോപി 2024-ന് തുടക്കം കുറിച്ചു. സുരേഷ് ഗോപി ആരാധകർക്കുള്ള ന്യൂ ഇയർ ഗിഫ്റ്റ് ആയി ആണ്, നേരത്തെ SG257 എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ യഥാർത്ഥ നാമം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സുരേഷ് ഗോപി, ഗൗതം വാസുദേവ് മേനോൻ,

സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന് ‘വരാഹം’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിന്റെ സംവിധായകനായ സനൽ വി ദേവൻ ആണ് ‘വരാഹം’ സംവിധാനം ചെയ്യുന്നത്. സഞ്ജയ്പടിയൂർ എന്റർടൈൻമെന്റ്സുമായി ചേർന്ന് മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ

എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. മനു സി കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്  മനു സി കുമാർ. അജയ് ഡേവിഡ് കാച്ചാപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് മൻസൂർ മുത്തുട്ടി ആണ്.

രാഹുൽ രാജ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. എംആർ രാജകൃഷ്ണൻ, സുനിൽ കെ ജോർജ്, നിസാർ റഹ്മത്ത്, റോണെക്സ് സേവിയർ, തവസി രാജ്, ബിനു മുരളി, പൗലോസ് കുറുമറ്റം, നവിൻ മുരളി, അഭിലാഷ്, പ്രേം പുതുപ്പള്ളി, ശ്രീജിത്ത് നന്ദൻ, ശ്യാമന്തക് പ്രദീപ് തുടങ്ങിയ പ്രകത്ഭർ വ്യത്യസ്ത മേഖലകളിലായി ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു. 2024 റിലീസ് ആയിയാണ് ഈ ചിത്രം ഒരുക്കുന്നത്. 

Suresh Gopi new movie SG257 name revealed

Movie Title ReleaseSuraj VenjaramooduSuresh Gopi
Comments (0)
Add Comment