Suresh Gopi new look: മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. മുടി ക്രോപ്പ് ചെയ്ത് വ്യത്യസ്തമായ ഗെറ്റപ്പിൽ ആണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ, തന്റെ പുതിയ ഗെറ്റപ്പ് വെളിപ്പെടുത്തുന്ന ചിത്രം സുരേഷ് ഗോപി തന്നെയാണ് പങ്കുവെച്ചത്.
നേരത്തെ ഈ ലുക്കിൽ എത്തി മമ്മൂട്ടി വൈറൽ ആയിരുന്നു. ‘ടർബോ’ എന്ന ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടി ഇത്തരം ഒരു ലുക്ക് സ്വീകരിച്ചത്. സുരേഷ് ഗോപി മമ്മൂട്ടി സ്റ്റൈൽ പിടിച്ചതാണോ എന്നും, അതോ അദ്ദേഹത്തിന്റെ പുതിയ ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ളതാണോ ഈ ലുക്ക് എന്നും ആരാധകർക്കിടയിൽ ചർച്ച മുറുകുന്നു. മാത്രമല്ല, സുരേഷ് ഗോപിയുടെ കുടുംബത്തിൽ ഒരു സന്തോഷ മുഹൂർത്തം നടക്കാൻ ഒരുങ്ങുകയാണ്.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകാൻ തയ്യാറെടുക്കുന്നു. മകളുടെ വിവാഹ നിശ്ചയവും, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ക്ഷണക്കത്ത് നൽകുന്നതും എല്ലാം സുരേഷ് ഗോപി നേരത്തെ പങ്കുവെച്ചിരുന്നു. 2024 ജനുവരി 17-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ വ്യത്യസ്ത ലുക്ക്, മകളുടെ വിവാഹത്തിന് ഒരു പുതിയ ഗെറ്റപ്പ് സ്വീകരിക്കുന്നതിന്റെ ഭാഗമാണോ എന്നും ആരാധകർക്കിടയിൽ അഭിപ്രായം ഉയരുന്നു.
സുരേഷ് ഗോപിയുടെ സിനിമ വിശേഷങ്ങളിലേക്ക് വന്നാൽ, ‘ഗരുഡൻ’ ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഇത് വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. 2024-ലേക്ക് ‘ഒരുപെരുങ്കളിയാട്ടം’, ‘ജെഎസ്കെ’, ‘എസ്ജി251’ എന്നിങ്ങനെ നിരവധി സിനിമകൾ ആണ് സുരേഷ് ഗോപിയുടെതായി ഒരുങ്ങുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ഏതെങ്കിലും സിനിമയുടെ ഭാഗമാണോ ഈ പുതിയ ഗെറ്റപ്പ് എന്നും ആരാധകർക്കിടയിൽ സംശയം ഉണ്ട്.