Suresh Gopi new film Varaham casting call details

സുരേഷ് ഗോപി – നവ്യ നായർ ചിത്രം വരുന്നു!! ഇരുവരുടേയും ചെറുപ്പകാലം അവതരിപ്പിക്കാൻ അഭിനേതാക്കളെ തേടുന്നു

Suresh Gopi new film Varaham casting call details

Suresh Gopi new film ‘Varaham’ casting call details: സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വരാഹം’. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, സുരേഷ് ഗോപിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ഇപ്പോൾ, ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി.

തന്റെ പുതിയ സിനിമയിലേക്കുള്ള കാസ്റ്റിംഗ് കോൾ പങ്കുവെച്ച സുരേഷ് ഗോപി, ചിത്രത്തിലെ നായികയെ കൂടി വെളിപ്പെടുത്തി. നവ്യ നായർ ആണ് ചിത്രത്തിൽ കേന്ദ്ര സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. “സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം മേനോൻ, നവ്യ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന പുതിയ സിനിമയിലേക്ക് ടീനേജ് പ്രായം അവതരിപ്പിക്കാൻ പുതുമുഖ താരങ്ങളെ തേടുന്നു,” എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകം.

Suresh Gopi new film Varaham casting call details

ഇതിന് കൃത്യമായ നിർദ്ദേശങ്ങളും നൽകിയിരിക്കുന്നു. സുരേഷ് ഗോപി, ഗൗതം മേനോൻ, നവ്യ നായർ എന്നിവരുടെ ചെറുപ്പകാലം അവതരിപ്പിക്കാനാണ് അഭിനേതാക്കളെ തേടുന്നത്. സുരേഷ് ഗോപി, ഗൗതം മേനോൻ എന്നിവരുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി 19 – 20 പ്രായം വരുന്ന അഭിനേതാക്കളെ ആണ് തേടുന്നത്. നവ്യ നായരുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി

15 – 19 പ്രായപരിധിയിൽ വരുന്ന അഭിനേത്രിയേ ആണ് ആവശ്യം. “മേക്കപ്പ് ഇല്ലാത്ത ഫോട്ടോകൾ അയക്കുക,” എന്ന നിർദ്ദേശവും പോസ്റ്ററിൽ നൽകിയിരിക്കുന്നു. വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മനു സി കുമാർ, ജിത്തു കെ ജയൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. രാഹുൽ രാജ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.