Suresh Gopi International Women’s Day wishes: ഇന്ന് (മാർച്ച് 8) അന്താരാഷ്ട്ര വനിത ദിനം ആണ്. നടൻ സുരേഷ് ഗോപി അന്താരാഷ്ട്ര വനിത ദിനത്തിൽ സ്ത്രീകളുടെ ശക്തിയും പ്രതിരോധശേഷിയും ഉയർത്തിക്കാണിച്ച് ആശംസകൾ പങ്കുവെച്ചു. സ്ത്രീകളോട് എപ്പോഴും സ്നേഹം വെച്ചുപുലർത്തുന്ന വ്യക്തിയാണ് സുരേഷ് ഗോപി. സിനിമയിലെ സഹ അഭിനേത്രികളെയും,
മറ്റു മേഖലകളിൽ നിന്നുള്ള വനിതകളെയും സഹോദരി – മക്കൾ എന്നീ നിലകളിലാണ് എപ്പോഴും സുരേഷ് ഗോപി കാണാറുള്ളത്. “അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകളുടെ ശക്തി, കൃപ, പ്രതിരോധശേഷി എന്നിവയെ അഭിവാദ്യം ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങളുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പരസ്പരം ശാക്തീകരിക്കുന്നതും പിന്തുണയ്ക്കുന്നതും ഉയർത്തുന്നതും നമുക്ക് തുടരാം. വനിതാദിന ആശംസകൾ,” സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു.
സുരേഷ് ഗോപിക്ക് മൂന്ന് പെൺമക്കൾ ഉണ്ട്. അവരിൽ മൂത്ത കുട്ടി ലക്ഷ്മി ചെറിയ പ്രായത്തിൽ തന്നെ മരണപ്പെട്ടിരുന്നു. ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു രണ്ട് പെൺമക്കൾ. സുരേഷ് ഗോപിയുടെ മകൾ ഭാര്യയുടെ വിവാഹം അടുത്തിടെ വളരെ ഗംഭീരമായി നടന്നിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷും മലയാളികൾക്ക് പരിചിതയായ വ്യക്തിയാണ്.
ശിവരാത്രി കൂടിയായ ഇന്ന്, സുരേഷ് ഗോപി ഭക്തർക്ക് മഹാശിവരാത്രി ആശംസകൾ നേർന്നു. “നിങ്ങൾക്ക് ശക്തവും ദിവ്യവുമായ ഒരു മഹാ ശിവരാത്രി ആശംസിക്കുന്നു! ഈ ശുഭദിനത്തിൽ ശിവൻ നിങ്ങളെ ശക്തിയും ജ്ഞാനവും ആന്തരിക സമാധാനവും നൽകി അനുഗ്രഹിക്കട്ടെ,” സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു.