കാതൽ പവറിൽ തട്ടി വീഴാതെ ഉയർന്ന് പാറി സുരേഷ് ഗോപിയുടെ ഗരുഡൻ

Suresh Gopi Garudan movie running successfully update : 2023-ന്റെ ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി, വർഷത്തിന്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ തുടർച്ചയായി ബോക്സ് ഓഫീസ് ഹിറ്റ് അടിക്കുന്ന മലയാള സിനിമകളാണ് കാണാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ, സൂപ്പർ താരങ്ങളുടെ സിനിമകൾ തമ്മിലുള്ള ബിഗ് ഫൈറ്റും

തീയേറ്ററുകളിൽ കാണാൻ സാധിക്കുന്നു. മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ കഴിഞ്ഞ വ്യാഴാഴ്ച തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം ലഭിക്കുന്ന സിനിമ, കൂടുതൽ തീയേറ്ററുകളിലേക്ക് കഴിഞ്ഞ ദിവസം വ്യാപിക്കുകയും ചെയ്തു. അതേസമയം, നവംബർ ആദ്യ വാരം തീയറ്ററുകളിൽ എത്തിയ സുരേഷ് ഗോപി ചിത്രം ‘ഗരുഡൻ’ ഇപ്പോൾ വിജയകരമായ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

Suresh Gopi Garudan movie running successfully update

ഇതിനിടെ എത്തിയ ചില സിനിമകൾ പരാജയപ്പെടുകയും, പുതിയ സിനിമകൾ വരുമ്പോൾ പല സിനിമകളുടെയും പ്രദർശനം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ, ‘ഗരുഡൻ’ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറുകയാണ്. തന്റെ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ് എന്ന് അറിയിച്ച സുരേഷ് ഗോപി, പുതുക്കിയ തീയറ്റർ ലിസ്റ്റും പുറത്തുവിട്ടു.

Suresh Gopi Garudan movie running successfully update

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച, നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ‘ഗരുഡൻ’ന്റെ സക്സസ് സെലിബ്രേഷൻ അടുത്തിടെ നടത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമായി, നിർമാതാവ് ലിസ്റ്റിൻ തന്റെ സംവിധായകന് ഒരു കാർ സ്നേഹ സമ്മാനമായി നൽകിയതും ശ്രദ്ധ ആകർഷിച്ചിരുന്നു. വരുംവാരങ്ങളിൽ, കൂടുതൽ സിനിമകൾ തിയേറ്ററുകളിൽ എത്തുമ്പോൾ, ഇത് മലയാള സിനിമയുടെ ഒരു ഉത്സവകാലമായി തന്നെയാണ് പ്രേക്ഷകർ കണക്കാക്കുന്നത്. 

Read Also: ‘ഗരുഡൻ’ ബോക്സ് ഓഫിസ് വിജയം, സംവിധായകന് സ്നേഹ സമ്മാനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

Kathal The CoreMovie ReleaseSuresh Gopi
Comments (0)
Add Comment